മലയാള ഭാഷ ദിനാചരണം

കൽപറ്റ: സാക്ഷരത മിഷ‍​െൻറ ആഭിമുഖ്യത്തിൽ നടന്ന കേരളപ്പിറവി ദിനാചരണവും ഔദ്യോഗിക ഭാഷ വാരാചരണവും ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ. ദേവകി ഉദ്ഘാടനം ചെയ്തു. ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കി സാക്ഷരത മിഷൻ നടത്തുന്ന പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സിൽ കൂടുതൽപേരെ ചേർക്കാനും മലയാള ഭാഷയെയും മലയാളവാക്കുകൾ കൂടുതൽ സാധാരണക്കാരിലേക്ക് പകരാനും യോഗം തീരുമാനിച്ചു. ഇതി​െൻറ ഭാഗമായി ഒരു തുടർ വിദ്യാകേന്ദ്രത്തി​െൻറ കീഴിൽ പച്ചമലായളം സർട്ടിഫിക്കറ്റ് കോഴ്സിന് 10 പേരെ ചേർക്കും. പരിപാടിയിൽ പുനത്തിൽ കുഞ്ഞബ്ദുല്ല, റഷീദ് കണിച്ചേരി എന്നിവരെ അനുസ്മരിച്ചു. സാക്ഷരത മിഷൻ ജില്ല കോ-ഓഡിനേറ്റർ സി.കെ. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു. സ്വയ നാസർ, ബെന്നി പി. തോമസ്, ഖാദർ പാലാഴി, കെ.വി. വത്സല, ബൈജു ഐസക്, പി.എൻ. ബാബു, പി.വി. ജാഫർ എന്നിവർ സംസാരിച്ചു. വെങ്ങപ്പളളി: വെങ്ങപ്പള്ളി ശംസുല്‍ ഉലമ പബ്ലിക് സ്‌കൂളില്‍ എഴുത്തുകാരൻ പി.കെ. പാറക്കടവ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ വി.കെ. അബ്ദുല്‍ മുത്തലിബ് അധ്യക്ഷത വഹിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഖാദര്‍ പാലാഴി മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഹാരിസ് ബാഖവി, പി.ടി.എ പ്രസിഡൻറ് ജാസര്‍ പാലക്കല്‍ എന്നിവര്‍ വിശിഷ്ടാഥിതികള്‍ക്ക് ഉപഹാരം നല്‍കി. ഗഫൂര്‍ പടിഞ്ഞാറത്തറ, സലീം വെങ്ങപ്പള്ളി, അഷീബ് മാസ്റ്റര്‍, സുഹൈല്‍ വാഫി എന്നിവർ സംബന്ധിച്ചു. സ്‌കൂള്‍ ഡെ. ലീഡര്‍ ഫാത്തിമ ഹുസ്‌ന സ്വാഗതവും ഭാഷ ക്ലബ് കണ്‍വീനര്‍ ഫസീല ടീച്ചര്‍ നന്ദിയും പറഞ്ഞു കാക്കവയൽ: കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ശ്രേഷ്ഠ ഭാഷ ദിനാചരണത്തിൽ വിദ്യാർഥികൾ ശ്രേഷ്ഠ ഭാഷാദിന പ്രതിജ്ഞയെടുത്തു. മലയാളം ക്ലബിനു കീഴിൽ ഒമ്പതാം ക്ലാസ് വിദ്യാർഥികൾ തയാറാക്കിയ -'എ​െൻറ മലയാളം നമ്മുടെ മലയാളം എത്ര സുന്ദരം' എന്ന മാസിക പി.ടി.എ പ്രസിഡൻറ് മഹേഷ് ബാബു പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ പ്രസന്ന ടീച്ചർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ രാജൻ മാസ്റ്റർ, ഇന്ദു ടീച്ചർ, രവീന്ദ്രൻ മാസ്റ്റർ, ജോൺ മാസ്റ്റർ, റജി ടീച്ചർ, ശാന്തി ടീച്ചർ ,വിശ്വനാഥൻ, അംബിക എന്നിവർ സംസാരിച്ചു. WEDWDL31 വെങ്ങപ്പള്ളി ശംസുല്‍ ഉലമ പബ്ലിക് സ്‌കൂളില്‍ പി.കെ. പാറക്കടവ് ഉദ്ഘാടനം ചെയ്യുന്നു WEDWDL32 ജില്ലസാക്ഷരത മിഷൻ സംഘടിപ്പിച്ച കേരളപ്പിറവി ദിനാചരണം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ. ദേവകി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.