കമ്പളക്കാട്: പറളിക്കുന്ന് സ്വദേശിയായ പാമ്പറമ്പില്‍ മുനീറിന് വാര്യാട്, കൊല്ലിവയല്‍, പിണങ്ങോട് എന്നിവിടങ്ങളിലുണ്ടായിരുന്ന 1.85 ഏക്കര്‍ ഭൂമി ബ്ലേഡ് മാഫിയ തട്ടിയെടുത്ത സംഭവത്തിൽ പ്രദേശവാസികൾ ചേർന്ന് സർവകക്ഷി ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കുന്നതിനും ഭൂമി തിരിച്ചു പിടിക്കുന്നതടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുന്നതിനും തീരുമാനിച്ചു. യോഗത്തില്‍ മുന്‍ കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. സഹദേവന്‍ അധ്യക്ഷത വഹിച്ചു. മോയിന്‍ കടവന്‍, അമ്പി ചിറയില്‍, കെ.എസ്. ബാബു, പി. ഹനീഫ, പി. മുഹമ്മദ് കുട്ടി, സുരേന്ദ്രന്‍, എ. മോഹനന്‍, ജോര്‍ജ് കുട്ടി, ഒ.കെ. മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു. ആക്ഷൻ കമ്മിറ്റി ഭാരവാഹികളായി പ്രകാശ് കാവുമുറ്റം (ചെയർ), എ. മോഹനന്‍, എം. മൊയ്തു മുസ്ലിയാര്‍ (വൈ.ചെയർ), മായന്‍ സിദ്ദീഖ് (ജന.കണ്‍), ടി.പി. അബ്ദുറസാഖ്, ഒ.എ. മൊയ്തീന്‍ (ജോ.കണ്‍), സി.എന്‍. സുരേന്ദ്രന്‍ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.