ആയഞ്ചേരി: ജനകീയ ജീപ്പ് സർവിസ് ഓട്ടോ തൊഴിലാളികൾ തടഞ്ഞതോടെ ആയഞ്ചേരിയിൽ വാക്ക്തർക്കം. ബുധനാഴ്ച പുതുതായി ആരംഭിച്ച പെരുമുണ്ടശ്ശേരിയിൽനിന്നും തെക്കെത്തറമ്മൽ വഴി ആയഞ്ചേരിയിലേക്കുള്ള ജീപ്പ് സർവിസാണ് ആയഞ്ചേരി ടൗണിൽ സംയുക്ത തൊഴിലാളി യൂനിയെൻറ നേതൃത്വത്തിൽ തടഞ്ഞത്. ഇതോടെ സംഘാടകരും നാട്ടുകാരും രംഗത്തെത്തിയതോടെ വാക്ക്തർക്കത്തിലേക്ക് നീങ്ങുകയായിരുന്നു. പുതുതായി പാരലൽ സർവിസ് വരുന്നത് തങ്ങളുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഒാേട്ടാതൊഴിലാളികൾ ജീപ്പ്സർവിസ് തടഞ്ഞത്. പ്രശ്നം സംബന്ധിച്ച് വടകര സി.ഐ ഇരുകൂട്ടരെയും ചർച്ചക്ക് വിളിച്ചിട്ടുണ്ട്. ഒാേട്ടാതൊഴിലാളി സമരം പുതുശ്ശേരി രാജൻ ഉദ്ഘാടനം ചെയ്തു. ടി.ടി. ബിജീഷ് അധ്യക്ഷത വഹിച്ചു. കടമേരി രവീന്ദ്രൻ, രയരോത്ത് സുബൈർ, റഫീഖ് എന്നിവർ സംസാരിച്ചു. നൂറിലധികം ഓട്ടോകൾ ആയഞ്ചേരിയിൽ സർവിസ് നടത്തുന്നുണ്ട്. കടമേരി വഴി മൂന്ന് ബസ് സർവിസും ജനകീയ ജീപ്പും ഉണ്ടെന്നും കൂടുതൽ സമാന്തര സർവിസ് വന്നാൽ ഓട്ടോ തൊഴിലാളികളുടെ തൊഴിലിനെ ബാധിക്കുമെന്നും യൂനിയൻ നേതാക്കൾ പറഞ്ഞു. പെരുമുണ്ടശ്ശേരി ഉദയ ക്ലബിനു സമീപത്തുനിന്ന് കല്ലുമ്പുറം വഴിയാണ് പുതുതായി ജീപ്പ് സർവിസ് ആരംഭിച്ചത്. ഈ റൂട്ടിലുള്ള രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കാനാണ് ജീപ്പ് സർവിസ് ആരംഭിച്ചതെന്ന് സംഘാടകർ പറയുന്നു. അതിനിടെ കല്ലുമ്പുറത്തുനിന്നും കാമിച്ചേരി വഴി ആയഞ്ചേരിയിലേക്ക് ബുധനാഴ്ച ജനകീയ ജീപ്പ് സർവിസ് ഉദ്ഘാടനം ചെയ്തിട്ടുണ്ട്. എന്നാൽ, സർവിസ് തുടങ്ങിയിട്ടില്ല. ആയഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് എം.എം. നശീദ, പുറമേരി പഞ്ചായത്ത് പ്രസിഡൻറ് കെ. അച്യുതൻ എന്നിവർ ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. ആയഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എം. ഷിജിത്ത് അധ്യക്ഷത വഹിച്ചു. കെ. സജീവൻ, സി.വി. കുഞ്ഞിരാമൻ, വലിയവീട്ടിൽ സൗമ്യ, ബാബു, ഹാരിസ് മുറിച്ചാണ്ടി, കെ.കെ. നാരായണൻ, പി.എം. ബാലൻ, കളത്തിൽ അബ്ദുല്ല, മൻസൂർ, പി.എം. നാണു, എം. രജീഷ്, ഹമീദ്, സി.പി. നിധീഷ്, ഒ. ബിജു എന്നിവർ സംസാരിച്ചു. ഈ മാസം 15നു മുമ്പ് സർവിസ് തുടങ്ങുമെന്നും അതിനുമുമ്പ് അധികൃതരുമായി ചർച്ച നടത്തുമെന്നും കൺവീനർ സി.പി. നിധീഷ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.