കായക്കൊടിയിൽ ജൈവപച്ചക്കറികൃഷിക്ക്​​ തുടക്കമായി

കുറ്റ്യാടി: കേരളപ്പിറവിയുടെ അറുപത്തൊന്നാം വാർഷികത്തിൽ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കായക്കൊടി പഞ്ചായത്തിൽ മുഴുവൻ വാർഡുകളിലും ജൈവപച്ചക്കറികൃഷിക്ക് തുടക്കമായി. പാലയാട് - കരയത്താംെപായിലിൽ പ്രസിഡൻറ് കെ.ടി. അശ്വതി പഞ്ചായത്തുതല ഉദ്ഘാടനം നടത്തി. ഒ.പി. ഷിജിൽ അധ്യക്ഷത വഹിച്ചു. ഒ. നാണു, കെ.പി. മോളി, വി. വിദ്യ, വി.വി. പ്രജീഷ് എന്നിവർ സംസാരിച്ചു. വെള്ളരി, മത്തൻ, പയർ, കാബേ ജ്, തക്കാളി, വെണ്ട തുടങ്ങി നാല് ഏക്കറിലാണ് കരയത്താംപൊയിലിൽ സംഘം കൃഷിയായി നടത്തുന്നത്. പഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ് ജൈവപച്ചക്കറികൃഷി നടപ്പാക്കുന്നത്. ഇന്ദിര ഗാന്ധി അനുസ്മരണം കുറ്റ്യാടി: കാവിലുംപാറ ബ്ലോക്ക്കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്ദിരാജി ജ്യോതിപ്രയാണം കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉദ്‌ഘാടനം ചെയ്തു. പപ്പൻ തൊട്ടിൽപാലം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ െസക്രട്ടറി പ്രവീൺകുമാർ മുഖ്യപ്രഭാഷണം നടത്തി. ജാഥലീഡർ കോരങ്ങോട്ട് മൊയ്തു, കെ.പി. രാജൻ, കെ.ടി. ജയിംസ്, അരയില്ലത്ത് രവി, പി.കെ. ഹബീബ്, ടി. മൂസ, വി.ടി. ശ്രീധരൻ, മോഹനൻ പാറക്കടവ്, കോരങ്ങോട്ട് ജമാൽ, കെ. കുഞ്ഞാലി, അരവിന്ദാക്ഷൻ, അനന്തൻ കിഴക്കയിൽ, പാലോറ കുമാരൻ, ഇ. ലോഹിതാക്ഷൻ, പി.കെ. ഹരിദാസൻ, കെ.വി. അബ്ദുൽ റസാഖ്, കെ.സി. ബാലകൃഷ്ണൻ, കെ.പി. ബിജു, യു.വി. ബിന്ദു, സന്ധ്യ, പി.കെ. ജോസ്, സുരേഷ് കുരാറ, ബാലകൃഷ്ണൻ വാണിമേൽ എന്നിവർ സംസാരിച്ചു, മുള്ളൻകുന്ന്, കായക്കൊടി, നരിപ്പറ്റ തുടങ്ങിയ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ സ്വീകരണങ്ങൾക്ക് ശേഷം വൈകീട്ട് വാണിമേലിൽ പൊതുസമ്മേളനത്തോടെ സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.