രേഖകളില്ലാത്ത 19ലക്ഷത്തിലധികം രൂപയുമായി രണ്ടുപേർ പിടിയിൽ

സുല്‍ത്താന്‍ ബത്തേരി: മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന പണവുമായി രണ്ടുപേര്‍ എക്‌സൈസ് പിടിയിൽ. മീനങ്ങാടി സ്വദേശികളായ വര്‍ഗീസ്(45), ഗിരീഷ്‌കുമാര്‍ (48) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചക്കുശേഷം മൂന്നോടെ മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്റ്റില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. 19.90 ലക്ഷം രൂപ എക്‌സൈസ് അധികൃതര്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കര്‍ണാടകയില്‍ നിന്ന് പിക്കപ് ജീപ്പില്‍ കൊണ്ടുവരുകയായിരുന്ന പണമാണ് എക്‌സൈസ് ഇൻറലിജൻസ് വിഭാഗത്തിന് കിട്ടിയ രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തില്‍ പിടികൂടിയത്. എക്‌സൈസ് സബ് ഇന്‍സ്‌പെക്ടര്‍ മഹേഷ്‌കുമാറി​െൻറ നേതൃത്വത്തിലാണ് പണം പിടികൂടിയത്. സംഭവമറിഞ്ഞ് എക്‌സൈസ് അസിസ്റ്റൻറ് കമീഷണർ ഹരിദാസ് സ്ഥലത്തെത്തി. അടയ്ക്ക വിറ്റ പണമാണെന്നാണ് പ്രതികള്‍ പറയുന്നതെന്ന് അസിസ്റ്റൻറ് എക്‌സൈസ് കമീഷണര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.