കൽപറ്റ: ജി.എസ്.ടി നടപ്പാക്കി നാലുമാസം കഴിഞ്ഞിട്ടും സാങ്കേതിക തകരാർ പരിഹരിക്കാത്തതിലും റിട്ടേൺ സമർപ്പിക്കുന്നതിെല ആശാസ്ത്രീയതയിലും പ്രതിഷേധിച്ച് കേരള ടാക്സ് പ്രാക്ടീഷനേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ബുധനാഴ്ച നടത്തുന്ന സമരത്തിെൻറ ഭാഗമായി ജില്ലയിലെ ടാക്സ് പ്രാക്ടീഷനർമാരും ഒാഫിസുകൾ അടച്ച് പണിമുടക്കും. ജി.എസ്.ടി വൈബ് സൈറ്റ് തകരാർ പരിഹരിക്കുക, സങ്കീർണമായ ചെയിൻ റിട്ടേൺ സമർപ്പണത്തിൽ മാറ്റം വരുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.