മാനന്തവാടി: തോൽപെട്ടി ചെക്ക്പോസ്റ്റില്‍ എക്സൈസ് നടത്തിയ വാഹനപരിശോധനക്കിടെ കഞ്ചാവുമായി കണ്ണൂർ സ്വദേശികളായ മൂന്നു പേർ അറസ്റ്റിലായി. കൂത്തുപറമ്പ് മമ്പറം പാതിരിയാട് ഓടക്കാട് വി.പി ഹൗസില്‍ എൻ.കെ. മനാഫ് (27), കതിരൂര്‍ പൊന്ന്യം നാലാംമൈല്‍ ഷാഹിനാസ് ഹൗസില്‍ നഫ്സീര്‍ (20), പാനൂർ ചമ്പാട് പി.പി.വൈ ഹൗസില്‍ പി.കെ. സജീര്‍ (27) എന്നിവരാണ് അറസ്റ്റിലായത്. കർണാടക ഭാഗത്തുനിന്ന് കാറിൽ വരുകയായിരുന്നു ഇവർ. 100 ഗ്രാം കഞ്ചാവും ഇവർ സഞ്ചരിച്ച കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ മാനന്തവാടി: മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ ബസ് ഡ്രൈവറെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. സുൽത്താൻ ബത്തേരി-മാനന്തവാടി റൂട്ടിൽ ഓടുന്ന മാർ ബസേലിയോസ് ബസ് ഡ്രൈവർ ബത്തേരി കിടങ്ങനാട് കളത്തിക്കുടി ബിനോജാണ് (48) അറസ്റ്റിലായത്. മാനന്തവാടി ബസ്സ്റ്റാൻഡ് പരിസരത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മദ്യലഹരിയിൽ ബസ് ഓടിച്ച മറ്റൊരു സ്വകാര്യ ബസിലെ ഡ്രൈവറും കഴിഞ്ഞ ദിവസം മാനന്തവാടിയിൽ അറസ്റ്റിലായിരുന്നു. ------------------------------------------------------------- TUEWDL21MUST PHOTO കാരാപ്പുഴ ഡാം ഷട്ടറിനു സമീപം കണ്ടെത്തിയ മേപ്പാടി പൂത്തകൊല്ലി ഭരണിക്കൽ ലത്തീഫിെൻറ മൃതദേഹം ഫയർഫോഴ്സ് സംഘം പുറത്തേക്ക് കൊണ്ടുവരുന്നു --------------------------------------------------------------- നീന്തൽ സെലക്ഷൻ നാളെ പുൽപള്ളി: ഈ മാസം 10 മുതൽ തൃശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ നീന്തൽ മത്സരത്തിനുള്ള ജില്ല സ്കൂൾ ടീം സെലക്ഷൻ വ്യാഴാഴ്ച ബത്തേരി കടമാൻചിറയിൽ നടക്കും. പങ്കെടുക്കുന്ന കായികതാരങ്ങൾ രാവിലെ 9. 30ന് ഓൺലൈൻ എലിജിബിലിറ്റി സഹിതം എത്തിച്ചേരണമെന്ന് ഡി.എസ്.ജി.എ സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.