ഇന്ത്യന്‍ ജനാധിപത്യത്തിെൻറ ഭാവി -സെമിനാര്‍ ഇന്ത്യന്‍ ജനാധിപത്യത്തിെൻറ ഭാവി -സെമിനാര്‍ കണിയാമ്പറ്റ: കേരള സർക്കാറിെൻറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെൻററി അഫയേഴ്സിെൻറ ആഭിമുഖ്യത്തില്‍ കണിയാമ്പറ്റ ഗവ. ഹയര്‍സെക്കൻഡറി സ്കൂളിൽ ഇന്ത്യന്‍ ജനാധിപത്യത്തിെൻറ ഭാവി എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കുട്ടികളിലും രക്ഷിതാക്കളിലും പൊതുസമൂഹത്തിലും ജനാധിപത്യത്തിെൻറ സമകാലിക പ്രസക്തി എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ സെമിനാർ സി.കെ. ശശീന്ദ്രന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബത്തേരി സെൻറ് മേരീസ് കോളജ് അധ്യാപകന്‍ സി.എസ്. ശ്രീജിത്ത് വിഷയാവതരണം നടത്തി. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് സി.കെ. പവിത്രന്‍ മോഡറേറ്ററായിരുന്നു. ജില്ല പഞ്ചായത്ത് മെംബര്‍ പി. ഇസ്‌മായില്‍, വയനാട് എ.ഡി.സി പി.സി. മജീദ്, എഴുത്തുകാരൻ കെ.എസ്. പ്രേമന്‍, പ്രിന്‍സിപ്പൽ കെ.ആര്‍. മോഹനന്‍, പ്രധാനാധ്യാപിക എം.കെ. ഉഷാദേവി, അബ്ദുൾ ഗഫൂര്‍ കാട്ടി, ശിവന്‍ പള്ളിപ്പാട്, ഉണ്ണികൃഷ്ണന്‍ ചീക്കല്ലൂര്‍, രാജു ജോസഫ്, പി.യു. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. TUEWDL17കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച സെമിനാർ സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു 'വയനാടിെൻറ വികസനം പിന്നോട്ടാക്കുന്ന നിയമങ്ങളില്‍ ഭേദഗതിവേണം' സുല്‍ത്താന്‍ ബത്തേരി: ജില്ലയിലെ വികസനം പിന്നോട്ടടുപ്പിക്കുന്ന ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിലും ജില്ല ഭരണകൂടം പുറപ്പെടുവിക്കുന്ന ഉത്തരവിലും കാര്യമായ മാറ്റങ്ങള്‍ വരുത്തണമെന്ന് ലൈസന്‍സ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ് ഫെഡ്) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ജില്ല അസിസ്റ്റൻറ് ടൗണ്‍ പ്ലാനര്‍ സത്യബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഇക്ബാല്‍ മുഖ്യപ്രഭാഷണം നടത്തി. അഷറഫ് പൈക്കാടന്‍, ഇബ്രാഹിം പുനത്തില്‍, ജാഫര്‍ സേട്ട്, രവീന്ദ്രന്‍, ബെന്നി, ജെയിംസ് എന്നിവര്‍ സംസാരിച്ചു. TUEWDL19 ലെൻസ് ഫെഡ് ജില്ല സമ്മേളനം ജില്ല അസിസ്റ്റൻറ് ടൗണ്‍പ്ലാനര്‍ സത്യബാബു ഉദ്ഘാടനം ചെയ്യുന്നു അധ്യാപക നിയമനം മാനന്തവാടി: പീച്ചംകോട് ഗവ. എല്‍.പി സ്കൂളില്‍ അറബി അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നവംബര്‍ മൂന്നിന് രാവിലെ 10.30ന് സ്കൂള്‍ ഓഫിസില്‍ നടക്കും. സ്വലാത്ത് മജ്ലിസ് ഇന്ന് പനമരം: മാസം തോറം നടന്നുവരുന്ന നാരിയ്യത്തു സ്വലാത്ത് മജ്ലിസും ബുർദയും പനമരം ബദ്റുൽ ഹുദയിൽ ബുധനാഴ്ച മഗ്രിബ് നമസ്കാരത്തിനുശേഷം നടക്കും. ഈ വർഷത്തെ ഹുബ്ബുറസൂൽ കോൺഫറൻസ് പ്രഖ്യാപനവും ഇതോടനുബന്ധിച്ച് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.