ചെറുകാട് നിലപാടുകള്‍ മറച്ചു​െവക്കാത്ത പ്രതിഭ ^പി. ശ്രീരാമകൃഷ്ണന്‍

ചെറുകാട് നിലപാടുകള്‍ മറച്ചുെവക്കാത്ത പ്രതിഭ -പി. ശ്രീരാമകൃഷ്ണന്‍ വില്യാപ്പള്ളി: ത​െൻറ നിലപാടുകളെ മറച്ചുെവക്കാതെ എഴുത്തിലൂടെ പ്രകടിപ്പിച്ച ധിഷണാശാലിയായ എഴുത്തുകാരനായിരുന്നു ചെറുകാടെന്ന് നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണൻ. തൊഴിലാളി വർഗത്തി​െൻറയും സമൂഹത്തി​െൻറയും വളര്‍ച്ചക്കാവശ്യമായ ഊർജം എഴുത്തിലൂടെ നല്‍കുകയാണ് ചെറുകാട് ചെയ്തത്. ചെറുകാട് സ്മാരക വായനശാലയുടെ 30ാം വാര്‍ഷിക സമാപനവും ചെറുകാട് അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരൂപകനും കവിയുമായ കെ.പി. ശങ്കരന്‍ മാസ്റ്റര്‍ക്ക് ചെറുകാട് അവാര്‍ഡ് സ്പീക്കർ കൈമാറി. കലര്‍പ്പി​െൻറ ഉത്സവമായ ഭാരത സംസ്കാരത്തെയും വൈവിധ്യങ്ങളെയും മലയാളിക്ക് പരിചയപ്പെടുത്തുകയും തുറന്നുവെക്കുകയും ചെയ്തു ചെറുകാട്. എന്നാല്‍, സാംസ്കാരിക രംഗത്തിന് ഇന്ന് മറവിരോഗം ബാധിച്ചിരിക്കുന്നു. രാജ്യത്തിന് സംഭവിക്കുന്ന ദുരന്തമാണ് സാംസ്കാരിക പൈതൃക മറവി രോഗം. പല ശക്തികളും ബോധപൂർവം നമ്മെ മറവിയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഓര്‍മകള്‍ നഷ്ടെപ്പട്ടവരും ചരിത്രം മറക്കുന്നവരും ഒന്നിനും കൊള്ളാത്തവരായി മാറുന്നു. ഇത്തരം അവസരങ്ങളില്‍ സാംസ്കാരിക മറവിരോഗത്തെ ഇല്ലാതാക്കാനാണ് വായനശാലകള്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടോത്ത് ചെറുകാട് വായനശാലയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്നും ചെറുകാടെന്ന മഹാപ്രതിഭക്ക് നല്‍കുന്ന അംഗീകാരമാണ് ഈ പുരസ്കാരമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.