കുടുംബ സംഗമം

കുടുംബസംഗമം വാണിമേൽ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ വാണിമേൽ യൂനിറ്റ് കുടുംബസംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഒ.സി. ജയൻ ഉദ്ഘാടനം ചെയ്തു. ടി. കുഞ്ഞാലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. നരിപ്പറ്റ പി.എച്ച്.സിയിലെ ഡോ. വി. സജിത്ത് ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു. പി.കെ. ദാമു മാസ്റ്റർ, ടി. അബ്ദുറഹ്മാൻ, കെ. ചന്തു മാസ്റ്റർ, എം. രവി, എം.എ. വാണിമേൽ, സി.കെ. നാണു, പി.പി. കുഞ്ഞമ്മദ് മാസ്റ്റർ എന്നിവർ സംസാരിച്ചു. പേരോട്-ചെറ്റക്കണ്ടി റോഡ് പ്രവൃത്തി ഇന്ന് തുടങ്ങും വിട്ടുനൽകാത്തവരുടെ ഭൂമി അക്വയർ ചെയ്യും നാദാപുരം: നവീകരണ പ്രവൃത്തിക്കായി ഭൂമി വിട്ടുനൽകാത്തതിനെ തുടർന്ന് നിലച്ച പേരോട് -ചെറ്റക്കണ്ടി റോഡി​െൻറ പ്രവൃത്തി ബുധനാഴ്ച തുടങ്ങും. ചെറ്റക്കണ്ടി ഭാഗത്തുനിന്ന് 10 മീറ്റർ വീതിയിലാണ് റോഡ് ടാറിങ് നടത്തുന്നത്. ഈ ഭാഗത്തുള്ള സ്ഥലമുടമകൾ ഭൂമി വിട്ടുനൽകിയിരുന്നു. ആവടിമുക്കിലെ ചിലർ മാത്രമാണ് ഭൂമി വിട്ടുനൽകാനുള്ളത്. ഈ ഭാഗത്തുള്ള ഭൂമി 15 മീറ്റർ വീതിയിൽ അക്വയർ ചെയ്യും. ഇതി​െൻറ ഭാഗമായി താലൂക്ക് സർവേ വിഭാഗം നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. പേരോട് മുതൽ ആറടിമുക്കുവരെ രണ്ടു കിലോമീറ്ററോളം ഭാഗം നേരത്തേതന്നെ പണി പൂർത്തീകരിച്ചിരുന്നു. ചിലർ റോഡ് വികസനത്തിനെതിരെ രംഗത്തെത്തിയതോടെയാണ് പ്രവൃത്തി നിർത്തിവെച്ചത്. റോഡുപണി നിർത്തിയതോടെ കുണ്ടും കുഴിയും നിറഞ്ഞ് ഈ ഭാഗത്തേക്കുള്ള യാത്ര ദുസ്സഹമായി. ഇതോടെ യുവജന സംഘടനകൾ സമരരംഗത്തിറങ്ങി. എം.എൽ.എയും തൂണേരി, ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരും സ്ഥല ഉടമകളുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടു. ഇതോടെയാണ് നാദാപുരം അതിഥിമന്ദിരത്തിൽ ഇ.കെ. വിജയൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന പൊതുമരാമത്ത് അധികൃതരുടെയും പഞ്ചായത്ത് പ്രസിഡൻറുമാരുടെയും യോഗത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. കണ്ണൂർ, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡിന് ഏഴു കോടി രൂപയാണ് അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.