താമരശ്ശേരി: വാഹനം തടഞ്ഞുനിർത്തി കുഴൽപ്പണം കവർന്ന കേസിൽ ഒരാൾകൂടി പിടിയിലായി. കൊയിലാണ്ടി നടേരി മഞ്ഞളാടുകുന്നുമ്മൽ കിളി എന്ന മുഹമ്മദ് അഷ്റഫിനെയാണ് (28) എസ്.ഐ സായൂജ്കുമാർ താമരശ്ശേരിയിൽ അറസ്റ്റ് ചെയ്തത്. ഇതോടെ, കേസിലെ നാലുപേരാണ് പിടിയിലായത്. കൂടുതൽ പേർ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊയിലാണ്ടി മുത്താമ്പി നടേരി ഇടഞ്ഞിയിൽ മീത്തൽ മുഹമ്മദ് സാലിഹ് (28), മുത്താമ്പി നടേരി സമീർ മൻസിലിൽ എസ്.എം. ഷമീർ (28), താമരശ്ശേരി ചുങ്കം ചുണ്ടക്കുന്ന് അബ്ദുൽ അസീസ് (42) എന്നിവരെ കഴിഞ്ഞദിവസങ്ങളിൽ പിടികൂടിയിരുന്നു. ഈ മാസം 17ന് സംസ്ഥാനപാതയിൽ ചാലക്കര ഗവ. യു.പി സ്കൂളിനു സമീപത്ത് സ്കൂട്ടറിൽ കോരേങ്ങാട്ടേക്ക് വരുകയായിരുന്ന കൊടുവള്ളി കിഴക്കോത്ത് താഴെ കുന്നുമ്മൽ കാദറിനെ (60) കാറിലും ബൈക്കിലുെമത്തിയ സംഘം തടഞ്ഞുനിർത്തി കാറിൽ കയറ്റി കൊണ്ടുപോവുകയും പണം തട്ടിയെടുത്ത് പുല്ലാഞ്ഞിമേട്ടിൽ ഇറക്കിവിടുകയുമായിരുന്നു. കുഴൽപ്പണ വിതരണത്തിനു കൊണ്ടുപോവുകയായിരുന്ന കാദറിെൻറ അരയിൽ സൂക്ഷിച്ച ഒന്നര ലക്ഷം രൂപ കവർച്ച ചെയ്തെന്നാണ് പൊലീസിനു നൽകിയ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.