കോഴിക്കോട്: ബൈക്ക് യാത്രികരായ യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു. ഉത്തർപ്രദേശ് കെനാര ബസന്ത്പൂരിലെ ഭരത്ലാലിനെയാണ് (57) ട്രാഫിക് സി.െഎ ടി.പി. ശ്രീജിത്ത് അറസ്റ്റുചെയ്തത്. ഒക്ടോബർ 24ന് പുലർച്ചക്ക് പന്തീരാങ്കാവ് ബൈപാസിൽ മാമ്പുഴ പാലത്തിനു സമീപമാണ് അപകടമുണ്ടായത്. ബാലുശ്ശേരി കിനാലൂർ സ്വദേശികളായ മഠത്തും കോവിലകത്ത് ഭാസ്കരെൻറ മകൻ വൈഷ്ണവ് (23), െതയ്യത്തും കാവിൽ ശിവദാസെൻറ മകൻ വിപിൻദാസ് (25) എന്നിവരാണ് മരിച്ചത്. വിപിൻ ദാസിെൻറ മാതൃസഹോദരിയുടെ തൃശൂരിലെ വീട്ടിൽപോയി തിരിച്ചുവരുേമ്പാഴായിരുന്നു അപകടം. പരിക്കേറ്റ് റോഡിൽ കിടന്ന ഇരുവരെയും യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസാണ് ആശുപത്രിയിൽ എത്തിച്ചിരുന്നത്. ആശുപത്രിയിൽ എത്തിക്കുേമ്പാേഴക്കും ഇരുവരും മരിച്ചിരുന്നു. ഇരുവരെയും ഇടിച്ചശേഷം ലോറി നിർത്താതെ പോവുകയായിരുന്നു. ലോറിയുടെ നമ്പർ ലഭ്യമായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഡ്രൈവർ അറസ്റ്റിലായത്. കാണാതായി കോഴിക്കോട്: ചെറുവണ്ണൂർ മേരി കോേട്ടജിൽ ഹാൻസൻ േജാർജിനെ (42) കാണാതായതായി പരാതി. ഒക്ടോബർ 19ന് വീട്ടിൽനിന്ന് പോയതിനുശേഷം തിരിച്ചെത്തിയില്ലെന്നാണ് നല്ലളം പൊലീസിൽ നൽകിയ പരാതി. കാണാതാവുേമ്പാൾ കറുത്തകള്ളിയുള്ള കാവി മുണ്ടും വെള്ള വളകളോടുകൂടിയ കാപ്പിനിറത്തിലുള്ള ഷർട്ടുമാണ് വേഷം. മലയാളം കൂടാതെ ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകൾ അറിയാം. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ 0495 2420643, 9497980722 എന്ന േഫാൺ നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.