കോഴിക്കോട്: വിയന ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഫെഡറേഷെൻറ മികച്ച മലയാളി സംരംഭകനുള്ള അവാർഡിന് കാരശ്ശേരി സഹകരണ ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹ്മാനെ തിരഞ്ഞെടുത്തു. നവംബർ രണ്ട്, മൂന്ന് തീയതികളിൽ വിയനയിൽ നടക്കുന്ന സമ്മേളനത്തിൽ അവാർഡ് നൽകും. മുക്കം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറായി സഹകരണ രംഗത്ത് പ്രവർത്തനം ആരംഭിച്ച അബ്ദുറഹിമാൻ കോഴിക്കോട് താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡൻറ്, ജില്ല സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർമാൻ, തിരുവമ്പാടി മലനാട് മാർക്കറ്റിങ് സൊസൈറ്റി ഡയറക്ടർ, സംസ്ഥാന സഹകരണ മാർക്കറ്റിങ് ഫെഡറേഷൻ ഡയറക്ടർ, കാരശ്ശേരി ബാങ്ക് ചെയർമാൻ എന്നീ നിലകളിൽ 37 വർഷം തികയുന്നു. 1994ലാണ് കാരശ്ശേരി ബാങ്ക് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.