'ഗെയിൽ സമരത്തെ അടിച്ചൊതുക്കാൻ കഴിയില്ല'

കോഴിക്കോട്: ജനങ്ങളുടെ ആശങ്കകൾ അകറ്റാതെ, അധികാരത്തി​െൻറ തിണ്ണബലത്തിൽ പൊലീസിനെ കയറൂരി വിട്ട് ഗെയിൽ സമരത്തെ അടിച്ചൊതുക്കാമെന്നത് സർക്കാറി‍​െൻറ വ്യാമോഹം മാത്രമാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രവർത്തക സമിതി അഭിപ്രായപ്പെട്ടു. ഭരണകക്ഷിയിൽപെട്ട രാഷ്ട്രീയ പ്രവർത്തകർപോലും അണിനിരന്ന ബഹുജനസമരത്തിന് നേതൃത്വം നൽകിയ വെൽഫെയർ പാർട്ടി മലപ്പുറം ജില്ല സെക്രട്ടറി മുനീബ് കുന്നിനെ കോട്ടക്കലിലെ സമരമുഖത്ത് ക്രൂരമായി മർദിച്ചതിലും കണ്ണൂരിൽ പാർട്ടി ജില്ല കമ്മിറ്റി നടത്തിയ ജന സംരക്ഷണ ജാഥക്ക് അനുമതി നിഷേധിച്ചതിലും ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. ജില്ല പ്രസിഡൻറ് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.