കോഴിക്കോട്: വെസ്റ്റ്ഹിൽ കേരള ഗവ. േപാളിടെക്നിക് കോളജിലെ ത്രിവത്സര പാർട്ട്ടൈം ഡിപ്ലോമ എൻജിനീയറിങ് കോഴ്സിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്നത് നവംബർ 10 വരെ നീട്ടി. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം. അപേക്ഷേഫാറം www.polyadmission.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിവരങ്ങൾക്ക് പോളിടെക്നിക് ഒാഫിസുമായി ബന്ധപ്പെടണം. 'വന്യജീവി ആക്രമണം തടയണം' കോഴിക്കോട്: വന്യജീവികൾ കൃഷി നശിപ്പിക്കുകയും വളർത്തുമൃഗങ്ങളെ ആക്രമിക്കുകയും ചെയ്യുന്നത് തടയണമെന്ന് കേരള കർഷകസംഘം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വനാതിർത്തികളിൽ കിടങ്ങുകളും സോളാർ വൈദ്യുതിവേലിയും നിർമിക്കണമെന്നും വിളനാശത്തിന് കാലോചിതമായ രീതിയിൽ നഷ്ടപരിഹാരം നൽകണമെന്നും കൂട്ടിച്ചേർത്തു. വി. ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. വിശ്വൻ റിപ്പോർട്ട് അവതരിപ്പിച്ചു. വേദി മാറ്റി കോഴിക്കോട്: ബാലശാസ്ത്ര കോൺഗ്രസിെൻറ ജില്ലതല മത്സരത്തിെൻറ വേദി മീഞ്ചന്ത രാമകൃഷ്ണ മിഷൻ ഹൈസ്കൂളിൽനിന്ന് പാറോപ്പടി സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാറ്റി. നവംബർ നാലിന് രാവിലെ എട്ടിന് മത്സരങ്ങൾ ആരംഭിക്കും. ഫോൺ: 9495528091.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.