സീറോ വേസ്​റ്റ് കോഴിക്കോട്: ധാരണപത്രം ഒപ്പുവെച്ചു

കോഴിക്കോട്: ജില്ലയിൽ സീറോ വേസ്റ്റ് പദ്ധതി നടത്തിപ്പിനായി സൂപ്പർ എം.ആർ.എഫിന് (മെറ്റീരിയൽസ് റിക്കവറി ഫെസിലിറ്റി) ആവശ്യമായ യന്ത്രങ്ങൾ എത്തിക്കാൻ ക്ലീൻ കേരള കമ്പനി ലിമിറ്റഡ് ബ്ലോക്ക് വികസന ഓഫിസർമാർക്ക് ധാരണപത്രം കൈമാറി. 12 ബ്ലോക്കുകളിലായി ആരംഭിക്കുന്ന സൂപ്പർ എം.ആർ.എഫുകളിലേക്കാവശ്യമായ െഷ്രഡിങ് മെഷീൻ, ബെയ്ലിങ് മെഷീൻ, ബ്ലേഡ് ൈഗ്രൻഡേഴ്സ്, വെയിങ് മെഷീൻ എന്നിവയാണ് ക്ലീൻ കേരള കമ്പനി ലിമിറ്റഡ് നൽകുക. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലകലക്ടർ യു.വി. ജോസ്, ക്ലീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ കബീർ ബി. ഹാറൂൻ എന്നിവർ ചേർന്ന് ധാരണപത്രം ബ്ലോക്ക് വികസന ഓഫിസർമാർക്ക് കൈമാറി. 9.92 ലക്ഷം രൂപയാണ് ഓരോ ബ്ലോക്കിെലയും സൂപ്പർ എം.ആർ.എഫുകളുടെ യന്ത്രങ്ങൾക്കായി ചെലവാക്കുക. ഒരു മാസത്തിനുള്ളിൽ യന്ത്രങ്ങൾ അതത് കേന്ദ്രങ്ങളിൽ എത്തിക്കും. ഇവ സ്ഥാപിക്കാനായി ഓരോ കേന്ദ്രത്തിലും ത്രീ ഫേസ് വൈദ്യുതി കണക്ഷനും മറ്റു സജ്ജീകരണങ്ങളും ഒരുക്കും. ബ്ലോക്ക് കേന്ദ്രങ്ങളിലെ സർവിസ് െപ്രാവൈഡർമാർക്ക് ക്ലീൻ കേരള കമ്പനി അധികൃതർ യന്ത്രങ്ങൾ ഉപയോഗിക്കാനുള്ള പരിശീലനം നൽകും. ഒരു വർഷത്തിനുള്ളിൽ യന്ത്രങ്ങൾക്ക് സംഭവിക്കുന്ന കേടുപാടുകൾ സൗജന്യമായി പരിഹരിച്ച് നൽകുമെന്ന് ക്ലീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ അറിയിച്ചു. സൂപ്പർ എം.ആർ.എഫ് കേന്ദ്രങ്ങളിൽ നിന്നും അതത് ബ്ലോക്കുകളിലെ റോഡ് നവീകരണത്തിനായി പ്ലാസ്റ്റിക് ശേഖരിക്കും. മിച്ചമുള്ളവ ഒരു കിലോക്ക് 15 രൂപ നിരക്കിൽ ക്ലീൻ കേരള കമ്പനി ഏറ്റെടുത്ത് ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് എത്തിക്കും. 15 എച്ച്.പി മെഷീനുകളാണ് സൂപ്പർ എം.ആർ.എഫുകളിൽ സ്ഥാപിക്കുക. ശുചിത്വമിഷൻ ജില്ല കോഒാഡിനേറ്റർ സി. കബനി, ബ്ലോക്ക് വികസന ഓഫിസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.