കോഴിക്കോട്: പി.എസ്.എം.ഒ കോളജ് കോഴിക്കോട് ചാപ്റ്റർ അലുംനി കുടുംബസംഗമം നവംബർ അഞ്ചിന് വൈകീട്ട് മൂന്നിന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കോളജിെൻറ 50ാം വാർഷികത്തോടനുബന്ധിച്ച് ഡിസംബർ 23ന് കോളജിൽ നടക്കുന്ന പൂർവവിദ്യാർഥിസംഗമത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടിയിൽ കോഴിക്കോട്, കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ പൂർവവിദ്യാർഥികൾ പെങ്കടുക്കും. കേരള ന്യൂനപക്ഷ വികസന കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി. അബ്ദുൽവഹാബ് ഉദ്ഘാടനം ചെയ്യും. ഫോൺ: 9946443278, 9388787829. വാർത്തസമ്മേളനത്തിൽ ചാപ്റ്റർ പ്രസിഡൻറ് യു. സദറുദ്ദീൻ, ജന. സെക്രട്ടറി സാജിദ് പുതിയപുരയിൽ, കെ.ടി. ഷാജു, പ്രഫ. ബഷീർ അഹമ്മദ്, അബ്ദുറഹ്മാൻ ഇടക്കുനി, പ്രഫ. രാജൻ മലയി, വി. രാജൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.