കോഴിക്കോട്: അന്താരാഷ്ട്ര നേതാക്കൾക്ക് മാതൃകയാക്കാവുന്ന ഭരണാധികാരിയായിരുന്നു ഇന്ദിര ഗാന്ധിയെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് സി. പ്രേമവല്ലി. കേരള എൻ.ജി.ഒ അസോസിയേഷൻ നടത്തിയ ഇന്ദിരാജി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അവർ. രാഷ്ട്രത്തിെൻറ അഖണ്ഡതക്കുവേണ്ടി ജീവത്യാഗം ചെയ്യേണ്ടിവന്ന അവരുടെ പ്രവർത്തനശൈലി പ്രസംഗംകൊണ്ടു മാത്രം ജീവിക്കുന്ന ആധുനിക നേതാക്കൾ പഠിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. ജില്ല പ്രസിഡൻറ് എൻ.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ പി. വിനയൻ, കെ. വിനോദ്കുമാർ, ജില്ല സെക്രട്ടറി ശശികുമാർ കാവാട്ട്, ജില്ല ട്രഷറർ കെ. പ്രദീപൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. മാധവൻ, സിജു കെ. നായർ, സി.കെ. പ്രകാശൻ, ജില്ല ഭാരവാഹികളായ എം. ഷിബു, കെ.കെ. പ്രമോദ്കുമാർ, നേതാക്കളായ കെ.വി. രവീന്ദ്രൻ, പ്രേംനാഥ് മംഗലശ്ശേരി, സന്തോഷ് കുനിയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.