സന്തോഷ് ട്രോഫി താരം എം.പി. ഹൈദ്രോസ് വിരമിച്ചു

കോഴിക്കോട്: മുൻ സന്തോഷ് ട്രോഫി താരം എം.പി. ഹൈദ്രോസ് എസ്.ബി.ഐയിൽനിന്ന് വിരമിച്ചു. മദ്രാസില്‍ മെസഞ്ചര്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം സിവില്‍ സ്റ്റേഷന്‍ ബ്രാഞ്ചില്‍ ഹെഡ് കാഷ്യര്‍ തസ്തികയില്‍ നിന്നാണ് വിരമിച്ചത്. നാലു വര്‍ഷം തമിഴ്‌നാടിനുവേണ്ടി സന്തോഷ്‌ ട്രോഫിയില്‍ ജഴ്സിയണിഞ്ഞ ഹൈദ്രോസ് കേരള ഫുട്ബാള്‍ അസോസിയേഷ​െൻറ മികച്ച ജൂനിയര്‍ താരത്തിനുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്. പുതിയപാലം എം.പി ഹൗസില്‍ മമ്മദ്കോയയുടെയും കുട്ടീബിയുടെയും മകനായി ജനിച്ച ഇദ്ദേഹം കല്ലായ് യൂത്ത് സ്‌പോര്‍ട്‌സ് ക്ലബിലൂടെയാണ് അരങ്ങേറിയത്. പിന്നീട് യങ്ജംപ്‌സിലും 1979ല്‍ ജൂനിയര്‍ സ്റ്റേറ്റ് ടീമിലുമുണ്ടായിരുന്നു. 1980ല്‍ ജില്ല ലീഗിലും കളിച്ചു. ഗ്രാസ് ഫുട്ബാള്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ വിഷന്‍ പ്രോജക്ട് കേരളയുടെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐ.എസ്.എൽ താരം പ്രശാന്ത് ഉൾപ്പെടെ താരങ്ങളെ കണ്ടെത്തുന്നതില്‍ പങ്കുവഹിച്ചു. അണ്ടര്‍ 21 കേരള ടീം സെലക്ടർ, ജില്ല ടീമുകളുടെ കോച്ച് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗവും ജില്ല ഫുട്ബാള്‍ പ്ലെയേഴ്‌സ് അസോസിയേഷന്‍ ജോയൻറ് സെക്രട്ടറിയുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.