കർഷകർക്കായി 'കൃഷിമന്ത്രി വിളിപ്പുറത്ത്​'

കോഴിക്കോട്: കൃഷിമന്ത്രിയുമായി നേരിട്ട് സംവദിക്കാൻ കർഷകർക്കും ജനങ്ങൾക്കും അവസരമൊരുങ്ങുന്നു. 'കൃഷിമന്ത്രി വിളിപ്പുറത്ത്' എന്ന ലൈവ് ഫോൺ ഇൻ പരിപാടിയിലൂടെ എല്ലാ മാസവും മന്ത്രി ജനങ്ങളുമായി നേരിട്ട് സംസാരിക്കും. മാസത്തിലെ ആദ്യ ബുധനാഴ്ച വൈകീട്ട് 5.30 മുതൽ 6.30 വരെയാണ് തത്സമയ ഫോൺ ഇൻ പരിപാടി. സ്മാൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർട്യത്തി​െൻറ (എസ്.എഫ്.എ.സി) നേതൃത്വത്തിൽ തിരുവനന്തപുരത്ത് സജ്ജമാക്കിയ പുതിയ കാൾ സ​െൻററിനാണ് പരിപാടിയുടെ ചുമതല. ഇതിനു പുറമേ എല്ലാ ദിവസവും കർഷകർക്ക് നേരിട്ട് കാൾ സ​െൻററുമായി രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെ കൃഷി അനുബന്ധ മേഖലയിലെ സംശയനിവാരണത്തിനും പുത്തൻ അറിവിനും പരാതി പരിഹാരത്തിനുമായി വിളിക്കാം. കാൾ സ​െൻററി​െൻറ ടോൾഫ്രീ നമ്പർ: 1800-425-1661.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.