ചെസ്​റ്റ്​ ആശുപത്രിയിൽ ഇന്നുമുതൽ പുതിയ ഒ.പി ടിക്കറ്റ് സംവിധാനം

കോഴിക്കോട്: സംസ്ഥാന സർക്കാറി​െൻറ ഇ-ഹോസ്പിറ്റൽ, ആർദ്രം പദ്ധതികൾ മെഡിക്കൽ കോളജിനു കീഴിലെ അനുബന്ധ സ്ഥാപനങ്ങളിൽ നടപ്പാക്കുന്നതി​െൻറ ഭാഗമായി ചെസ്റ്റ് ആശുപത്രിയിൽ ചൊവ്വാഴ്ച മുതൽ പുതിയ ഒ.പി ടിക്കറ്റ് സംവിധാനം തുടങ്ങുന്നു. പദ്ധതി നടപ്പാക്കുന്നതോടെ രോഗികൾക്ക് പുതിയ തിരിച്ചറിയൽ നമ്പർ അനുവദിക്കും. ഈ തിരിച്ചറിയൽ നമ്പർ ഉപയോഗിച്ചായിരിക്കും പിന്നീട് മെഡിക്കൽ കോളജിലെ എല്ലാ തുടർചികിത്സകളും നടത്തുക. ഇതിന് സഹായകമായി ആധാർകാർഡോ അംഗീകൃത തിരിച്ചറിയൽ കാർഡോ കൊണ്ടുവരണമെന്ന് ചെസ്റ്റ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.പി. രാജഗോപാൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.