പത്രപ്രവർത്തക-പത്രപ്രവർത്തകേതര പെൻഷൻ: പാസ്ബുക്കിെൻറ പകർപ്പ് എത്തിക്കണം കോഴിക്കോട്: പത്രപ്രവർത്തക-പത്രപ്രവർത്തകേതര പെൻഷൻ പദ്ധതിയിൽ അംഗത്വമെടുത്ത് അംശദായം അടക്കുന്നവരുടെ രജിസ്റ്റർ തയാറാക്കുന്നതിെൻറ ഭാഗമായി ജീവനക്കാർ പാസ്ബുക്കിെൻറ ആദ്യ പേജിെൻറയും അവസാനം അംശദായം അടച്ച പേജിെൻറയും പകർപ്പുകൾ ഇൗമാസം 20നകം കോഴിക്കോട് പി.ആർ.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിൽ എത്തിക്കണം. പകർപ്പിൽ ബന്ധപ്പെടാവുന്ന ഫോൺ നമ്പർ/ഇ-മെയിൽ എന്നിവയും രേഖപ്പെടുത്തണം. മാധ്യമസ്ഥാപനങ്ങളിൽനിന്ന് ലിസ്റ്റ് സമാഹരിച്ച് എത്തിക്കാൻ ബന്ധപ്പെട്ടവർ മുൻൈകയെടുക്കണമെന്ന് മേഖല ഡെപ്യൂട്ടി ഡയറക്ടർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.