ഉള്ള്യേരിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം ^സി.പി.എം

ഉള്ള്യേരിയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം -സി.പി.എം ഉള്ള്യേരി: ഉള്ള്യേരി ടൗണിലെ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണണമെന്ന് സി.പി.എം ഉള്ള്യേരി ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. തെരുവത്ത്കടവില്‍ നടന്ന സമ്മേളനം ജില്ല കമ്മിറ്റി അംഗം പി.കെ. മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. കെ. ഇമ്പിച്ചിമമ്മി പതാക ഉയര്‍ത്തി. കെ.പി. ബാബു, ഇസ്മായില്‍ കുറുെമ്പായില്‍, സി.എം. ശ്രീധരൻ, ഉള്ളൂര്‍ ദാസൻ, എ.കെ. മണി, ഷാജു ചെറുകാവിൽ, എന്‍.എം. ബലരാമൻ, കെ.കെ. കുട്ടികൃഷ്ണൻ, പി. അജിത എന്നിവര്‍ സംസാരിച്ചു. കെ.പി. ബാബു ലോക്കല്‍ സെക്രട്ടറിയായി 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. വിദ്യാലയങ്ങളിൽ ഉച്ചഭക്ഷണത്തിന് വിഷരഹിത പച്ചക്കറി ലഭ്യമാക്കുമെന്ന് കൃഷിമന്ത്രി നന്തിബസാർ: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് വിഷരഹിത പച്ചക്കറികൾ ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് വന്മുകം- എളമ്പിലാട് എം.എൽ.പി സ്കൂൾ വിദ്യാർഥികൾക്കയച്ച കത്തിലൂടെ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. കുട്ടികളുടെ നിർദേശം മാതൃകാപരമാണെന്നും അദ്ദേഹം അറിയിച്ചു. ലോക തപാൽദിനത്തിൽ ഈ വിദ്യാലയത്തിലെ മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾ മന്ത്രിക്ക് വിഷരഹിത പച്ചക്കറികൾ സ്കൂളുകളിൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കത്തുകളയച്ചിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രി ഓരോ കുട്ടിക്കും പ്രത്യേകം പ്രത്യേകം മറുപടിക്കത്തുകൾ അയച്ചത്. --- photo:
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.