മഖ്ബറകൾ നവോത്ഥാനത്തിെൻറ അടിസ്​ഥാന കേന്ദ്രങ്ങൾ ^മുഹമ്മദ് ജിഫ്​രി മുത്തുക്കോയ തങ്ങൾ

മഖ്ബറകൾ നവോത്ഥാനത്തി​െൻറ അടിസ്ഥാന കേന്ദ്രങ്ങൾ -മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നന്തിബസാർ: മഖ്ബറകൾ നവോത്ഥാനത്തി​െൻറ അടിസ്ഥാന കേന്ദ്രങ്ങളാണെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. നന്തി ശംസുൽ ഉലമ നഗറിൽ കോഴിക്കോട് ഇടിയങ്ങര ശൈഖ് പള്ളി മഖാം വിപുലീകരണ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാമിഅ ദാറുസ്സലാം പ്രിൻസിപ്പൽ മൗലാന മൂസക്കുട്ടി ഹസ്രത്ത് അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ മഖാമി​െൻറ പ്ലാൻ അനാച്ഛാദനം ചെയ്തു. ഫണ്ട് ശേഖരണത്തി​െൻറ ഉദ്ഘാടനം പൂമുള്ളകണ്ടി കുഞ്ഞമ്മദ് ഹാജിയിൽനിന്ന് ഒരു സ​െൻറ് സ്ഥലത്തി​െൻറ പണം സ്വീകരിച്ച് നിർവഹിച്ചു. പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാർ, എം.ടി. അബ്ദുല്ല മുസ്ലിയാർ, മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, പി.പി. ഉമർ മുസ്ലിലാർ കൊയ്യോട്, ഇ.കെ. അബൂബക്കർ മുസ്ലിയാർ, കെ.ടി. അബ്ദുൽ ജലീൽ ഫൈസി, കെ. അബ്ദുൽ ഗഫൂർ ഹൈതമി, സി.കെ. മൊയ്തീൻകുട്ടി ഫൈസി, എം.പി. തഖിയ്യുദ്ദീൻ ഹൈതമി, നാസർ ഫൈസി കൂടത്തായി, ഹസൈനാർ ഫൈസി, മുഹമ്മദലി ദാരിമി ശ്രീകണ്ഠപുരം, കെ.വി. അബ്ദു ഹാജി നന്തി, എ.ടി. മമ്മു ഹാജി, പി. മാമുക്കോയ ഹാജി, ഒഞ്ചിയം മമ്മു ഹാജി, മരക്കാർ ഹാജി കുറ്റിക്കാട്ടൂർ, പാലത്തായി മൊയ്തു ഹാജി, എസ്.കെ. ഹംസ ഹാജി, പൂമുള്ളകണ്ടി കുഞ്ഞമ്മദ് ഹാജി, അബു ഹാജി രാമനാട്ടുകര, മുഹമ്മദ്കുട്ടി ദാരിമി കോടങ്ങാട്, മമ്പള്ളികുനി യൂസുഫ് ഹാജി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന ദിക്ർ- ദുആ മജ്ലിസിന് സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂർ അഹ്മദ് മൗലവി നേതൃത്വം നൽകി. ശുഐബ് ഹൈതമി വാരാമ്പറ്റ മതപ്രഭാഷണം നടത്തി. എ.വി. അബ്ദുറഹ്മാൻ മുസ്ലിയാർ സ്വാഗതവും മെയോൺ ഖാദർ നന്ദിയും പറഞ്ഞു. photo: nandi 800.jpg. കോഴിക്കോട് ഇടിയങ്ങര ശൈഖ് പള്ളി മഖാം വിപുലീകരണ പ്രഖ്യാപന സമ്മേളനം സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.