എകരൂല്‍: കണ്ണൂരിലെ ചക്കരക്കല്ലിലും മലപ്പുറത്തെ മരവട്ടത്തും ഗെയില്‍ വിരുദ്ധ സമരക്കാരെ ക്രൂരമായി മര്‍ദിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് വെല്‍ഫെയർ പാര്‍ട്ടി ഉണ്ണികുളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എകരൂലില്‍ പ്രകടനം നടത്തി. ജനകീയ സമരങ്ങളെ ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കം ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കണമെന്ന് പാര്‍ട്ടി നേതാക്കള്‍ ആഹ്വാനം ചെയ്തു. പ്രകടനത്തിന് പി.ടി. അഹമ്മദ്കോയ, അഷ്‌റഫ് കുന്നുമ്മൽ, എം.കെ. ജലീല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.