മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് ജനവഞ്ചനയും പക്ഷപാതവും കാട്ടിയെന്നാരോപിച്ച് മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫിസിന് മുമ്പിൽ വ്യാഴാഴ്ച കുത്തിയിരിപ്പ് സമരം നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി. മോയിൻകുട്ടി ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപനത്തിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം മുഖ്യപ്രഭാഷണം നടത്തും. ഭവന പദ്ധതി അട്ടിമറി, ഗെയിൽ വാതക പൈപ് ലൈൻ വാഗ്ദാന ലംഘനം, പൊതുശ്മശാനത്തിലെ ഗ്യാസ് സെമിട്രി ഉപയോഗപ്രദമാക്കുന്നതിലെ അലംഭാവം, തെരുവ് വിളക്ക് അഴിമതി, കുടിവെള്ള പദ്ധതികൾ പൂർത്തിയാക്കിയില്ല, കർഷകർക്ക് യഥാസമയം ആനുകൂല്യങ്ങൾ വിതരണം ചെയ്തില്ല തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്. വാർത്തസമ്മേളനത്തിൽ കെ. കോയ, സയ്യിദ് ഫസൽ, പി.പി. ശിഹാബ്, എം.കെ. സെയ്താലി, എം.കെ. അബൂബക്കർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.