സാംസ്കാരിക പ്രതിരോധം മൂന്നിന് കോഴിക്കോട്: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കന്നുകാലി വ്യാപാര നിരോധന വിജ്ഞാപനം പിൻവലിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഗ്രാമീണ കാർഷിക സമ്പദ്ഘടനയെ തകർക്കുന്നതും ജനാധിപത്യ മതേതരമൂല്യങ്ങൾക്കും ഫെഡറൽ സംവിധാനത്തിനും ഭീഷണി ഉയർത്തുന്നതുമായ പ്രസ്തുത നടപടി സംഘ്പരിവാറിെൻറ ഫാഷിസ്റ്റ് അജണ്ടയുടെ ഭാഗമാണ്. പ്രസിഡൻറ് വിൽസൺ സാമുവൽ അധ്യക്ഷത വഹിച്ചു. ജാനമ്മ കുഞ്ഞുണ്ണി, ഡോ. യു. ഹേമന്ത് കുമാർ, വി.ബി. നായർ, എ.കെ. രമേഷ,് മേലടി നാരായണൻ, ടി.എം ചന്ദ്രശേഖരൻ, എൻ. രാധാമോഹൻ, കെ.കെ.സി. പിള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.