കോഴിക്കോട്: കന്നുകാലി സംരക്ഷണ ഉത്തരവിനെതിരെയുള്ള ഇരുമുന്നണികളുടെയും ആക്രോശം വോട്ടുബാങ്കിൽ കണ്ണുംനട്ടാണെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് പി. രഘുനാഥ് ആരോപിച്ചു. കന്നുകാലിയെ പകൽ വെളിച്ചത്തിൽ പരസ്യമായി കൊലചെയ്തുകൊണ്ടുള്ള പ്രക്ഷോഭം ഭൂരിപക്ഷ ജനതയുടെ വികാരത്തെ അവഹേളിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമാണ്. ഭരണ പരാജയംകൊണ്ട് ഒരു വർഷം പൂർത്തിയാക്കിയ സംസ്ഥാന സർക്കാറിനെതിരെയുള്ള ജനരോഷത്തിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് കന്നുകാലി സംരക്ഷണ ഉത്തരവിനെതിരെ പുതിയ ആരോപണങ്ങളുമായി സി.പി.എം ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും രഘുനാഥ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.