റമദാനൊപ്പം ബീഫ്​ നിയന്ത്രണവും; വില പൊള്ളുന്നു

കോഴിക്കോട്: റമദാനൊപ്പം ബീഫ് നിയന്ത്രണവുംകൂടി വന്നതോടെ അവശ്യസാധനങ്ങൾക്ക് വില പൊള്ളുന്നു. ബീഫ്, കോഴി, മീൻ എന്നിവക്കു പുറമെ പച്ചക്കറിക്കുവരെ വില കൂടി. 10 രൂപ മുതൽ 100 രൂപ വരെയാണ് പല ഇനങ്ങൾക്കും വില കൂടിയത്. ബീഫിന് കഴിഞ്ഞയാഴ്ച 200 രൂപയായിരുന്നത് ഞായറാഴ്ച 260 രൂപ വരെയായി. എല്ല് ഇല്ലാത്തതിന് ഇതിലും അധികം വില നൽകണം. അധികം ആവശ്യക്കാരുള്ള ചിലയിടങ്ങളിൽ 300 രൂപക്കുവരെ വിൽപന നടന്നതായി ഇൗ രംഗത്തുള്ളവർ പറയുന്നു. നഗരങ്ങളിൽ ബീഫ് ലഭ്യത ഉച്ചക്ക് മുേമ്പ തീർന്നു. എന്നാൽ, ഗ്രാമങ്ങളിൽ വിലവർധന കാര്യമായി ബാധിച്ചില്ല. ജില്ലയിൽ 394 ഇറച്ചിക്കടകളിൽ പകുതിയോളം എണ്ണത്തിന് തിങ്കളാഴ്ച മുതൽ തുറക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് മീറ്റ് വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. കോഴിക്ക് 180 രൂപയായിരുന്നത് 220 രൂപ വരെയായും ഉയർന്നു. മീൻ പല ഇനത്തിനും വില വർധിച്ചു. അയക്കൂറക്കും നെയ്മീനിനും 100 രൂപ വീതം വർധിച്ച് 700ഉം 450ഉം വീതമായി. അയലക്ക് 100 രൂപയായിരുന്നത് 140^180 ആയി ഉയർന്നു. മത്തിക്കും നൂറിൽനിന്ന് 100^120 ആയി വില ഉയർന്നു. പച്ചക്കറി ഇനങ്ങളിൽ 10 രൂപയായിരുന്ന സവാളക്ക് 12 രൂപയായി. തക്കാളിക്ക് 14ൽനിന്ന് 20 രൂപയായി ഉയർന്നു. പയർ, കാരറ്റ് എന്നിവക്ക് 20 രൂപ വീതം വർധിച്ച് 50ഉം 60ഉം രൂപ വീതമായി വില. ബീഫ് നിയന്ത്രണത്തെത്തുടർന്ന്, പകുതിയോളം കിലോ സാധനങ്ങൾ മാത്രമേ വിൽക്കാൻ കഴിഞ്ഞുള്ളൂവെന്ന് കോഴിക്കോട് ഇടിയങ്ങരയിലെ കച്ചവടക്കാർ പറഞ്ഞു. നിരവധി കച്ചവടക്കാർ ഉള്ളതിനാൽ നഗരത്തിൽ താരതമ്യേന മാംസത്തിന് വിലക്കുറവുള്ള മേഖലയാണ് ഇടിയങ്ങര. സാധാരണ ഞായറാഴ്ച ഇവിടെ 600 കിലോ വിൽപന നടത്തിയിരുന്നത് ഇത്തവണ 300 കിലോ മാത്രമാണ് വിൽക്കാൻ കഴിഞ്ഞത്. സാധാരണ വൈകീട്ട് ആറുവരെ കച്ചവടം നടത്തിയിരുന്നത് ഇത്തവണ ഉച്ചക്ക് 12ഒാടെ നിർത്തേണ്ടിവന്നു. ബീഫ് ലഭ്യത കുറഞ്ഞതോടെ ഇപ്പോൾ 220 രൂപ വിലയുള്ള കോഴിക്ക് ഇനിയും വില വർധിച്ചേക്കുമെന്നാണ് കണക്കുകൂട്ടൽ. ആവശ്യക്കാരുടെ വർധനക്കു പുറമെ, ഇൗ രംഗത്തെ കുത്തക ലോബികളും വിലവർധനക്ക് അരെങ്ങാരുക്കുന്നതായി പറയുന്നു. കോഴിക്ക് കൃത്രിമക്ഷാമം സൃഷ്ടിച്ച് വില അനിയന്ത്രിതമായി വർധിപ്പിച്ച് വൻ ലാഭം കൊയ്യുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്ന് ഇൗ രംഗത്തുള്ളവർ പറയുന്നു. ഞായറാഴ്ച എല്ലാ ഇറച്ചിക്കടകൾക്കു മുന്നിലും നല്ല തിരക്കായിരുന്നു. ct50.jpg ഫറോക്ക് പേട്ടയിലെ ബീഫ് സ്റ്റാളിനു മുന്നിൽ ബിഫ് വാങ്ങാനെത്തിയവരുെട തിരക്ക്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.