അറിവിെൻറ വഴിയിലേക്ക് കൈപിടിക്കാൻ അവർക്കിനി 'ഗോത്രബന്ധു'ക്കൾ (A) (A) അറിവിെൻറ വഴിയിലേക്ക് കൈപിടിക്കാൻ അവർക്കിനി 'ഗോത്രബന്ധു'ക്കൾ കൽപറ്റ: സ്കൂളിലേക്കുള്ള വഴിയിൽ െകാഴിഞ്ഞുപോകുന്ന ആദിവാസി വിദ്യാർഥികളെ അറിവിെൻറ വഴിയിലേക്ക് കൂട്ടിയിണക്കാൻ വയനാടിന് മാത്രമായി 'ഗോത്രബന്ധു' പദ്ധതി നിലവിൽ വരുന്നു. അക്ഷരമുറ്റങ്ങളിലെ അപരിചിതത്വം ഒഴിവാക്കി നിറഞ്ഞ താൽപര്യത്തോടെ സ്കൂളുകളിലെത്താൻ ഗോത്രവർഗവിദ്യാർഥികളെ പ്രാപ്തരാക്കുന്നതിന് അവരുടെ സമുദായങ്ങളിൽനിന്നുതെന്നയുള്ള വിദ്യാസമ്പന്നരെ മാർഗദർശക അധ്യാപകരായി നിയമിച്ചാണ് ഇതിന് വഴിയൊരുക്കുന്നത്. വയനാട് ജില്ലയിലെ പ്രൈമറി ക്ലാസുകളുള്ള 241 സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ പട്ടികവർഗ വിഭാഗത്തിൽനിന്ന് തെരെഞ്ഞടുക്കപ്പെടുന്നവരെയാണ് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരായി നിയോഗിക്കുന്നത്. മെൻറർ ടീച്ചർ എന്നു പേരിട്ട ഇവർക്ക് ഗോത്രവർഗ വിദ്യാർഥികളെ വിദ്യാലയത്തിലെത്തിക്കുകയും പഠനപ്രവർത്തന നിർവഹണത്തിൽ മറ്റു അധ്യാപകരെ സഹായിക്കുകയുമാണ് പ്രധാന ചുമതല. ജൂൺ നാലിന് വയനാട്ടിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഒൗദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. വയനാട്ടിലെ പിന്നാക്ക ഗോത്രവർഗങ്ങളായ അടിയർ, പണിയർ, ഉൗരാളി, കാട്ടുനായ്ക്കർ എന്നീ വിഭാഗങ്ങളിൽനിന്നും ഒന്നുമുതൽ നാലുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനം വിഭാവനം ചെയ്യുന്നതാണ് ഗോത്രബന്ധു പദ്ധതി. പദ്ധതിയുടെ ആദ്യവർഷം ഒന്നാം ക്ലാസ് വിദ്യാർഥികൾക്ക് പ്രത്യേക ശ്രദ്ധ നൽകും. മറ്റു വിദ്യാർഥികൾക്കൊപ്പം ഇടപഴകാൻ ആദിവാസി വിദ്യാർഥികൾക്ക് വേദിയൊരുക്കുക, സഹാധ്യാപകർക്ക് ഗോത്രവർഗ ഭാഷ, സംസ്കാരം, ഗോത്രവർഗ കലാരൂപങ്ങൾ എന്നിവയിൽ ധാരണ നൽകുകയും ആവശ്യമായ സഹായം നൽകുകയും ചെയ്യുക തുടങ്ങിയവയും മെൻറർ ടീച്ചറുടെ ചുമതലയാണ്. സ്കൂളും കോളനികളുമായുള്ള ആശയവിനിമയവും ഒരുമിച്ചുള്ള പ്രവർത്തനവും കോളനി കേന്ദ്രീകരിച്ചുള്ള പരിഹാരബോധന പ്രവർത്തനങ്ങളുമാണ് ഇവരിൽ അർപ്പിതമായിട്ടുള്ളത്. രാവിലെ 9.30ന് കുട്ടികളെ കോളനികളിൽനിന്നു കൂട്ടി സ്കൂളിലെത്തിക്കുന്നതും ഉച്ചഭക്ഷണം ശുചിയോടെ കഴിപ്പിക്കുന്നതുമടക്കമുള്ള പ്രവർത്തനമാണ് ഇവർക്കുള്ളത്. സഹാധ്യാപകരുടെ ക്ലാസുകളിൽ പകരക്കാരായി ഇവർ മാറാനോ ഇവരെ മാറ്റാനോ പാടില്ലെന്ന് ഇതു സംബന്ധിച്ച സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. കൊഴിഞ്ഞുപോക്കിന് തടയിടുന്നതിനൊപ്പം വിദ്യാസമ്പന്നരായ ഒേട്ടറെ ആദിവാസി യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതിനും പദ്ധതി വഴിയൊരുക്കുന്നു. േബ്ലാക്ക് തലത്തിൽ ചുമതലപ്പെടുത്തുന്ന സമിതിയാണ് മെൻറർ ടീച്ചർമാരെ തെരഞ്ഞെടുക്കുക. വിദ്യാലയം സ്ഥിതിചെയ്യുന്ന പ്രദേശത്തെ മുഖ്യ പിന്നാക്ക ഗോത്രവർഗം ഏതാണോ അവരിൽനിന്നാണ് മെൻറർ ടീച്ചറെ തെരഞ്ഞെടുക്കേണ്ടത്. ടി.ടി.സി/ഡി.എഡ് യോഗ്യതയാണ് ഇവർക്ക് നിഷ്കർഷിച്ചിട്ടുള്ളത്. അതീവ പിന്നാക്ക വിഭാഗക്കാരിൽനിന്ന് പ്ലസ് ടു പാസായവരെയും ഉൾപ്പെടുത്താം. എൻ.എസ്. നിസാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.