കൊയിലാണ്ടി: മലബാറിെൻറ നാടകകലാ പ്രസ്ഥാനത്തിന് മികച്ചസംഭാവന നൽകിയ കലാകാരനായിരുന്നു തിങ്കളാഴ്ച നിര്യാതനായ ജി.എൻ. ചെറുവാട്. ഒരേസമയം നാടകകൃത്തും സംവിധായകനും നാടക രചയിതാവും അഭിനേതാവും ഗാനരചയിതാവുമൊക്കെയായിരുന്നു അദ്ദേഹം. മികച്ച അധ്യാപകനുമായിരുന്നു. കൈവെച്ച മേഖലകളിലൊക്കെ വെട്ടിത്തിളങ്ങിയ ഇദ്ദേഹം വിദ്യാർഥിയായിരിക്കെതന്നെ കലാ രംഗത്തോടുള്ള അഭിനിവേശം തെളിയിച്ചു. 14ാം വയസ്സിൽ നാടക രചന നടത്തി അമ്പരപ്പിച്ചു. 'സൃഹത്ത്' എന്ന ആ നാടകത്തിൽ പ്രധാനവേഷവും കൈകാര്യം ചെയ്തു. ചെങ്ങോട്ടുകാവിലെ ദാസ കലാകേന്ദ്രത്തിെൻറ സ്ഥാപകനണ്. 'സൈമ' കൂട്ടായ്മയുടെ പ്രധാന അമരക്കാരനായിരുന്നു. '70കളിൽ സൈമ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ അവതരിപ്പിച്ച നാടകങ്ങളിൽ മിക്കതും ജി.എൻ. ചെറുവാട് രചിച്ചതായിരുന്നു. പലതിെൻറയും സംവിധാനവും നിർവഹിച്ചു. 1976 ൽ കോഴിക്കോട് കേന്ദ്ര കലാസമിതി നടത്തിയ മത്സരത്തിൽ 'സ്വർഗവും ഭൂമിയും' എന്ന നാടകം സമ്മാനാർഹമായി. 'അസ്ത്രം', 'ആത്മാവിന് അയിത്തം' തുടങ്ങി സാമൂഹിക അനാചാരങ്ങൾെക്കതിരെ ശബ്ദിച്ച നിരവധി രചനകൾ ഇദ്ദേഹത്തിെൻറ തൂലികയിൽനിന്നു പിറന്നു. സ്ത്രീശാക്തീകരണത്തിന് പ്രാമുഖ്യം നൽകി രചിച്ച 'അംബ' എന്ന നാടകം ഏറെ ശ്രദ്ധിക്കപ്പെട്ടു. കുേട്ട്യടത്തി വിലാസിനിക്ക് കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള അവാർഡ് ഇൗ നാടകം നേടിക്കൊടുത്തു. 86ാം വയസ്സിൽ നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള കെ. ശിവരാമൻ അവാർഡും നവതിയിൽ കായലാട്ട് രവീന്ദ്രൻ കെ.പി.എ.സി പുരസ്കാരവും തേടിയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.