കോഴിക്കോട്: ഉദ്ഘാടന ചടങ്ങുകളിൽ പ്രതിപക്ഷ എം.എൽ.എമാരെ തഴയുന്ന നയമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. സൈബർ പാർക്കിെൻറ ഉദ്ഘാടന ചടങ്ങിെൻറ ബ്രോഷറിൽ തെൻറ പേര് ഭരണകക്ഷി എം.എൽ.എമാരുടെയും മേയറുടെയും താഴെയാണ് അച്ചടിച്ചത്. സ്ഥലത്തെ എം.എൽ.എ എന്ന നിലയിൽ തനിക്കായിരുന്നു പ്രാധാന്യം കിട്ടേണ്ടിയിരുന്നത്. തെൻറ മണ്ഡലത്തിലുള്ള ഈ പദ്ധതി യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് 90 ശതമാനവും പൂർത്തീകരിച്ചതാണ്. മിനുക്കുപണി മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. പരാതി ഉയര്‍ന്നപ്പോള്‍ പ്രോഗ്രാം നോട്ടീസ് വീണ്ടും മാറ്റിയടിക്കുകയായിരുന്നു. പ്രോട്ടോേകാള്‍ ലംഘനത്തിനെതിരെ നിയമസഭ സ്പീക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് താന്‍ പരാതി നല്‍കിയിരുന്നതായും മുനീര്‍ പറഞ്ഞു. പന്നിയങ്കര മേൽപാലത്തിെൻറ ഉദ്ഘാടന കാര്യത്തിലും സർക്കാർ ഈ നിലപാടാണ് സ്വീകരിച്ചത്. ഒന്നാം വർഷം പൂർത്തിയാകുന്ന സർക്കാറിന് എടുത്തുപറയാൻ നടപ്പാക്കിയ ഒരു പദ്ധതിപോലുമില്ല. യു.ഡി.എഫ് സർക്കാർ നടപ്പാക്കിയതിെൻറ തുടർച്ചമാത്രമാണ് എല്ലാം. മർകസ് വിദ്യാർഥികൾ നടത്തുന്ന സമരത്തിൽ പൊലീസ് മാനേജ്മെൻറിെൻറ പക്ഷത്താണ് നിൽക്കുന്നത്. വിദ്യാർഥി സമരത്തിന് ലീഗ് പിന്തുണ നൽകിയെന്നു മാത്രമേയുള്ളൂ. കേസിൽപെട്ട് എസ്.എസ്.എഫ് പ്രവർത്തകർ പോലും ഇപ്പോൾ ജയിലിലുണ്ട്. സമരപ്പന്തൽ കെട്ടാൻ പറ്റില്ലെന്ന് പറയുന്നതിൽ ന്യായമില്ല. നിരപരാധികളെ രാത്രിയിൽ പൊലീസ് വേട്ടയാടുകയാണ്. സമരം ചെയ്യാത്തവരുടെ പേരിൽ പോലും പൊലീസ് കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനമെന്ന പേരില്‍ കേരള സര്‍ക്കാര്‍ നടത്തുന്നത് സമ്പൂര്‍ണ തട്ടിപ്പാണെന്ന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് പറഞ്ഞു. ജില്ലയില്‍ അര്‍ഹതപ്പെട്ട പലര്‍ക്കും ഇപ്പോഴും വൈദ്യുതി ലഭിച്ചിട്ടില്ല. യു.പി.എ സര്‍ക്കാറിെൻറ രാജീവ് ഗാന്ധി സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയിലൂടെയാണ് രാജ്യത്ത് സമ്പൂര്‍ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഇത് തങ്ങളുടെ െക്രഡിറ്റില്‍ ചേര്‍ക്കാനാണ് കേന്ദ്ര ^കേരള സര്‍ക്കാറുകള്‍ ശ്രമിക്കുന്നത്. പനങ്ങാട് പഞ്ചായത്തില്‍ 39 വീടുകള്‍ക്ക് ഇപ്പോഴും വൈദ്യുതി ലഭിച്ചിട്ടില്ല. അര്‍ഹതയുള്ളവരെപ്പോലും ബോധപൂര്‍വം ഒഴിവാക്കുകയാണെന്നും സിദ്ദീഖ് ആരോപിച്ചു. യു.ഡി.എഫ് നേതാക്കളായ വി. കുഞ്ഞാലി, കെ.സി. അബു, പി. ശങ്കരൻ, മനയത്ത് ചന്ദ്രൻ, ഉമ്മർ പാണ്ടികശാല തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.