വിദ്യാർഥികളെ തേടി പഠനകിറ്റുകളുമായി എം.എൽ.എ

വില്യാപ്പള്ളി: കുറ്റ്യാടി മണ്ഡലത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കോളനികളിലെ വിദ്യാർഥികളെ തേടി മണ്ഡലം എം.എൽ.എ പാറക്കൽ അബ്ദുല്ലയുടെ പഠനകിറ്റുകൾ ഇത്തവണയും എത്തും. കഴിഞ്ഞതവണ എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട ഉടനെ മണ്ഡലത്തിലെ പഞ്ചായത്തുകളിൽ ബാഗും പുസ്തകങ്ങളും മറ്റ് പഠനസാമഗ്രികളും അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തിരുന്നു. മണ്ഡലത്തിലെ 83 കോളനികളിലെ 1200 വിദ്യാർഥികൾക്കാണ് ഇത്തവണ കിറ്റുകൾ നൽകുന്നത്. എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് കിറ്റുകൾ നൽകും. ബാഗ്, കുട, നോട്ട്ബുക്ക് തുടങ്ങി 12 ഇനങ്ങളാണ് ഓരോ കിറ്റിലുമുള്ളത്. 1000 രൂപ വില വരുന്നതാണ് ഓരോ കിറ്റും. ഖത്തർ കെ.എം.സി.സി കുറ്റ്യാടി മണ്ഡലം കമ്മിറ്റിയാണ് പദ്ധതിയുടെ സ്പോൺസർ. ചൊവ്വാഴ്ച രാവിലെ 10ന് മണിയൂർ എടത്തുംകര മൂഴിക്കൽ ഐ.എച്ച്.ഡി.പി േകാളനിയിൽ പാറക്കൽ അബ്ദുല്ല എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. ............................. kz8
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.