സംസ്​ഥാനത്ത്​ ജലവൈദ്യുതി പദ്ധതികളാണ്​ ലാഭകരം –മന്ത്രി എം.എം. മണി

സംസ്ഥാനത്ത് ജലവൈദ്യുതി പദ്ധതികളാണ് ലാഭകരം –മന്ത്രി എം.എം. മണി (A) (A) സംസ്ഥാനത്ത് ജലവൈദ്യുതി പദ്ധതികളാണ് ലാഭകരം –മന്ത്രി എം.എം. മണി ചേളന്നൂർ: സംസ്ഥാനത്ത് ജലവൈദ്യുതി പദ്ധതികളാണ് ലാഭകരമെന്നും അത്തരം പ്രവൃത്തികളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. തലക്കുളത്തൂർ തൂണുമണ്ണിലെ സൗരോർജ നിലയത്തി​െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അതിരപ്പിള്ളി പദ്ധതിയെ സംബന്ധിച്ച് സംവാദങ്ങൾ നടക്കണം. സമവായത്തിലെത്തിയാൽ പദ്ധതി നടപ്പാക്കാനാകും. ഇതുസംബന്ധിച്ച് എൽ.ഡി.എഫിൽ ഭിന്നതയുണ്ട്. പരിസ്ഥിതിവാദികളുടെ പ്രശ്നവുമുണ്ട്. അതിരപ്പിള്ളിയിലെ വെള്ളച്ചാട്ടം പ്രകൃതി സൃഷ്ടിച്ചെടുത്ത വെള്ളച്ചാട്ടമല്ല. കെ.എസ്.ഇ.ബി പദ്ധതികളുടെ ഭാഗമായാണതുണ്ടായത്. പരിസ്ഥിതിവാദികൾ കാണാത്ത കാര്യമാണിതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാർ പാതിവഴിയിൽ ഇട്ടുപോയ പദ്ധതികൾ പുനരാരംഭിക്കുകയാണ് ഇപ്പോൾ ഇടതുസർക്കാറെന്നും മന്ത്രി മണി പറഞ്ഞു. വർഷങ്ങൾക്കുമുമ്പ് ഡീസൽ വൈദ്യുതിനിലയത്തിന് ഏറ്റെടുത്ത സ്ഥലത്താണ് സൗരോർജനിലയം സ്ഥാപിച്ചത്. പോയൻറ് 65 മെഗാവാട്ട് ശേഷിയുള്ളതാണ് നിലയം. 2360 സോളാർ പാനൽ ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്ന വൈദ്യുതി കൊടുവള്ളി സബ്സ്റ്റേഷനിൽനിന്നുള്ള എരവന്നൂർ 11കെ.വി ഫീഡറിലേക്കാണ് പ്രവഹിക്കുന്നത്. എലത്തൂർ മണ്ഡലം എം.എൽ.എ എ.കെ. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. തങ്ങളുടെ ശ്മശാന ഭൂമിയിൽ ഉൾപ്പെട്ട സ്ഥലത്താണ് നിലയം സ്ഥാപിച്ചതെന്ന ഒരു സമുദായത്തി​െൻറ പരാതി നിലനിൽക്കുന്നതിനാൽ പരിപാടിക്കിടെ പ്രതിഷേധമുണ്ടാകുമെന്ന രഹസ്യാന്വേഷണത്തെ തുടർന്ന് ഡിൈവ.എസ്.പി എ.പി. ചന്ദ്ര​െൻറ നേതൃത്വത്തിൽ വൻ പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഡീസൽ വൈദ്യുതിനിലയത്തിന് തറക്കല്ലിടാനെത്തിയ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെതിരെ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ പ്രമുഖ രാഷ്ട്രീയ പാർട്ടി കരിെങ്കാടി കാണിച്ചിരുന്നു. എക്സിക്യൂട്ടിവ് എൻജിനീയർ ഷെഡിലാൽ ബി ഗ്യാരാ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് ഒ.പി. ശോഭന, തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡൻറ് സി. പ്രകാശൻ, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ്, സീന സുരേഷ്, പി. ജയന്തി, കെ. പ്രകാശൻ, ആർ.കെ. നമ്പ്യാർ, കെ.പി. കൃഷ്ണൻകുട്ടി, പി. ശിവശങ്കരൻ, വി. വിജിത്രൻ, കെ. ദാസൻ, കെ.കെ. ഉമ്മർ, പി. കൃഷ്ണൻ മാസ്റ്റർ, എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജനറേഷൻ ചീഫ് എൻജിനീയർ വി. ബ്രിജ്ലാൽ സ്വാഗതവും എക്സിക്യൂട്ടിവ് എൻജിനീയർ വി.വി. ബാബു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.