ഭക്ഷണ സ്വാതന്ത്ര്യം: സർക്കാർ ശക്തമായി ഇടപെടും –മുഖ്യമന്ത്രി (A) (A) ഭക്ഷണ സ്വാതന്ത്ര്യം: സർക്കാർ ശക്തമായി ഇടപെടും –മുഖ്യമന്ത്രി കോഴിക്കോട്: കന്നുകാലി വിൽപന നിയന്ത്രണ വിഷയത്തിൽ ജനങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം ലഭിക്കാനുള്ള സ്വാതന്ത്ര്യത്തിന് സംസ്ഥാന സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ് സർക്കാറിെൻറ ഒന്നാം വാർഷിക ആഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ സംഘടിപ്പിച്ച ബഹുജന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അേദ്ദഹം. കേരളത്തിലെ ജനങ്ങൾ എന്ത് ഭക്ഷിക്കണമെന്ന് ഡൽഹിയിൽനിന്നും നാഗ്പുരിൽനിന്നും ഉത്തരവ് ഇറക്കിയാൽ നടപ്പാക്കാൻ കഴിയില്ല. കന്നുകാലി വിൽപനക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഫലത്തിൽ മാട്ടിറച്ചി നിരോധനമായി മാറിയിരിക്കുകയാണ്. മലയാളികളിൽ നല്ലൊരു വിഭാഗം പേരും മാട്ടിറച്ചി കഴിക്കുന്നവരാണ്. 6552 േകാടി രൂപയാണ് സംസ്ഥാനത്തെ ഒരു വർഷത്തെ മാട്ടിറച്ചി വ്യാപാരം വഴിയുള്ള വരുമാനം. 2.52 ലക്ഷം ടൺ മാട്ടിറച്ചിയാണ് കേരളത്തിൽ ഒരു വർഷം വിൽക്കപ്പെടുന്നത്. അഞ്ചുലക്ഷം പേർ ഇൗ രംഗത്ത് ഒൗദ്യോഗികമായി മാത്രം പ്രവർത്തിക്കുന്നു. അനൗദ്യോഗികമായി ഇൗ രംഗത്തുള്ളവരെയുംകൂടി ചേർത്താൽ ഇതിെൻറ പല മടങ്ങ് വരും. എല്ല്, തോൽ എന്നിവയുടെ വ്യാപാരത്തിെൻറ കണക്കും ഇതിന് പുറമെയാണ്. ഒരു വർഷം 15 ലക്ഷം കന്നുകാലികളാണ് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിെൻറ ആയുർദൈർഘ്യംതന്നെ നമ്മുടെ ഭക്ഷണ രീതിയുമായി ബന്ധപ്പെട്ടതാണ്. ഹരിത കേരളം മിഷന് വേണ്ടി നിരവധി ക്ലാസുകളും പരിപാടികളും നടന്നെങ്കിലും പ്രായോഗിക രംഗത്ത് വളരെയൊന്നും മുന്നോട്ടുപോകാൻ കഴിഞ്ഞിട്ടില്ല. നടപടിയെടുക്കുന്നതിലുള്ള ശങ്ക തദ്ദേശസ്ഥാപനങ്ങൾ വെടിയണം. ഇക്കാര്യത്തിൽ സർക്കാർ ശക്തമായ തുടർ നടപടികൾ ആവിഷ്കരിക്കും. ദേശീയപാത വികസനം, ഗെയിൽ പദ്ധതി, കൂടങ്കുളത്തുനിന്നുള്ള പദ്ധതി, ജലപാത, മലയോര പാത തുടങ്ങിയ പദ്ധതികൾ എതിർപ്പുകൾ മറികടന്നും സർക്കാർ നടപ്പാക്കുമെന്നും ഇരകളാകുന്നവർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് ജില്ല കൺവീനർ മുക്കം മുഹമ്മദ് അധ്യക്ഷത വഹിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, എ.കെ. ശശീന്ദ്രൻ എം.എൽ.എ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.