കോഴിക്കോട്: തൊഴിൽ നഷ്ടപ്പെട്ട് ഗൾഫിൽനിന്ന് തിരിച്ചുവരുന്നവർക്ക് സഹായം നൽകാൻ ബാങ്കുകൾ പ്രതിജ്ഞാബദ്ധമാണെന്ന് റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ റീജനൽ ഡയറക്ടർ എസ്.എം.എൻ. സ്വാമി പറഞ്ഞു. റിസർവ് ബാങ്കിെൻറ ആഭിമുഖ്യത്തിൽ മുൻ പ്രവാസികൾക്കായി സംഘടിപ്പിച്ച സാമ്പത്തിക സാക്ഷരത പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ പണമാണ് കേരളത്തിെൻറ സമ്പദ്വ്യവസ്ഥയുടെ അടിത്തറ. എണ്ണവിലയിലുണ്ടായ തകർച്ച ഗൾഫ്നാടുകളിൽ പ്രതിസന്ധിയുണ്ടാക്കിയപ്പോൾ അത് കേരളത്തെയും ബാധിച്ചു. തൊഴിൽരഹിതരായി വരുന്നവർക്ക് സ്വയംതൊഴിൽ കണ്ടെത്താൻ ബാങ്കുകൾ എല്ലാ സഹായവും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലീഡ് ഡിസ്ട്രിക്ട് മാനേജർ പി.എൽ. സുനിൽ, ഗ്ലോബൽ പ്രവാസി വെൽഫെയർ സൊസൈറ്റി പ്രസിഡൻറ് ഗുലാം ഹുസൈൻ എന്നിവർ സംസാരിച്ചു. ഹാർലിൻ ഫ്രാൻസിസ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.