ചരക്കുലോറി ഇടിച്ച് ഗുഡ്സ് ഓട്ടോ തകർന്നു; ഡ്രൈവർക്ക്​ ഗുരുതര പരിക്ക്

ഫറോക്ക്: ദേശീയപാതയിൽ അമിതവേഗത്തിൽ എത്തിയ ചരക്കുലോറി എതിരെ വന്ന ഗുഡ്സ് ഓട്ടോ ഇടിച്ചു തകർത്തു. ഓട്ടോഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. കൊണ്ടോട്ടി കൊളത്തൂർ സ്വദേശി തെക്കെപറമ്പാട്ടിൽ ശംസുദ്ദീനാണ് (25) പരിക്കേറ്റത്. തിങ്കളാഴ്ച പുലർച്ചെ ആറു മണിയോടെ ചെറുവണ്ണൂർ സ്രാമ്പ്യക്കു സമീപം കൊടുംവളവിലാണ് അപകടം. മറ്റൊരു ലോറിയെ മറികടക്കാനുള്ള ശ്രമത്തിലാണ് എതിരെ വന്ന ഓട്ടോയിൽ ഇടിച്ചത്. ലോറിയുടെ അമിതവേഗമാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ രണ്ടായി മുറിഞ്ഞു. റോഡി​െൻറ മറുവശത്തേക്ക് തെറിച്ചുവീണ ശംസുദ്ദീനെ സമീപത്തെ പള്ളിയിൽ നമസ്കരിക്കാനെത്തിയവരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.