ഫറോക്ക്: കുണ്ടായിത്തോട് അന്ധ പുനരധിവാസ -തൊഴിൽ പരിശീലന കേന്ദ്രത്തിെൻറ പുനരുദ്ധാരണത്തിനായി 11ഇന പദ്ധതി പ്രഖ്യാപിച്ചു. ജനകീയ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നതിനായി 51 അംഗ വികസന സമിതിയും രൂപവത്കരിച്ചു. ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ്നസ് (കെ.എഫ്.ബി) സംസ്ഥാന സമിതിയുടെ അനുമതിയോടെയാകും വിവിധ ഘട്ടങ്ങളായി പദ്ധതി നടപ്പാക്കുക. ഞായറാഴ്ച കോർപറേഷൻ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ പി.സി. രാജെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. അന്തേവാസികളുടെ കിടപ്പുമുറികളുൾപ്പെടുന്ന വാസസ്ഥലവും പാചകപ്പുരയും മെസ്സ് ഹാളും നവീകരിക്കൽ, അന്തേവാസികൾക്കു സ്ഥിരവരുമാനം ലഭിക്കുന്നതിനായി പുതിയ തൊഴിൽ സംരംഭങ്ങൾ, നൂതനവും തൊഴിൽ-വരുമാന സാധ്യതയേറിയതുമായ പരിശീലന കോഴ്സുകൾ, കേന്ദ്രത്തിെൻറ അടിസ്ഥാന സൗകര്യ വികസനവും മോടി കൂട്ടി ഉദ്യാനമൊരുക്കലും, ആരോഗ്യ പരിരക്ഷക്കായി സ്ഥിരം സംവിധാനം, ഒാഡിറ്റോറിയം നവീകരണം, അന്തേവാസികളുടെ മാനസിക ഉല്ലാസത്തിനായുള്ള പദ്ധതികൾ, സഹകരണ സംഘം രൂപവത്കരിക്കൽ എന്നിവയാണ് പദ്ധതികൾ. കുറഞ്ഞ കാലയളവിനകം ജനകീയ സഹകരണത്തോടെ പദ്ധതി പ്രാവർത്തികമാക്കാനാണ് തീരുമാനം. ഭാരവാഹികൾ: എം.കെ. രാഘവൻ എം.പി, മേയർ തോട്ടത്തിൽ രവീന്ദ്രൻ, വി.കെ.സി. മമ്മദ് കോയ എം.എൽ.എ, ജില്ല കലക്ടർ യു.വി. ജോസ്, ടി. ശിവദാസൻ (രക്ഷാധികാരികൾ), പി.സി. രാജൻ (ചെയർമാൻ), എം. കുഞ്ഞാമുട്ടി, പുല്ലോട്ട് ബാലകൃഷ്ണൻ, രാജേഷ് ബാബു, സി. ഗണേശൻ, വി. ഗുരുദാസ് (വൈ.ചെയർ), പി.എം. റഹീം (ജന. കൺവീനർ), ടി. സുനിൽ, പ്രേമൻ പറന്നാട്ടിൽ, വി. ദേവരാജൻ, എം. റഫീഖ് അഹമ്മദ്, ടി. ജഗദീഷ്, ബബിത ആശ, ഹിറാസ്, ആരിഫ്, റഹീബ് (കൺവീനർമാർ), ബഷീർ കുണ്ടായിത്തോട് (ട്രഷറർ), മനാഫ് താഴത്ത് (പി.ആർ.ഒ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.