കോഴിക്കോട്: സംസ്ഥാന സർക്കാറിെൻറ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് നടത്തുന്ന കാമ്പയിനിെൻറ ഭാഗമായി ജില്ല ഇൻഫർമേഷൻ ഓഫിസ് തയാറാക്കിയ കൈപ്പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. സമ്പൂർണ വൈദ്യുതീകരണത്തിെൻറ സംസ്ഥാന പ്രഖ്യാപന ചടങ്ങിൽ കലക്ടർ യു.വി. ജോസിന് നൽകിയാണ് മുഖ്യമന്ത്രി പ്രകാശനം നിർവഹിച്ചത്. ജില്ലയിൽ കഴിഞ്ഞ ഒരു വർഷം നടന്ന വികസന പ്രവർത്തനങ്ങളുടെ സംക്ഷിപ്ത വിവരണവും ചിത്രങ്ങളും ഉൾക്കൊള്ളുന്നതാണ് 'ശരിയായ തുടക്കം' എന്ന പേരിലുള്ള കൈപ്പുസ്തകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.