എകരൂല്‍: ഉണ്ണികുളം ഗ്രാമപഞ്ചായത്തില്‍ മഴക്കാല ദുരന്തങ്ങളെയും പകര്‍ച്ചവ്യാധികളെയും നേരിടാന്‍ ദുരന്തനിവാരണ കർമസമിതി രൂപവത്കരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി , ഉണ്ണികുളം ശിവപുരം വില്ലേജ് ഓഫിസര്‍മാര്‍, പൊലീസ്, ഫയര്‍ഫോഴ്സ്, മെഡിക്കല്‍ ഓഫിസര്‍മാര്‍, കെ.എസ്.ഇ.ബി എന്‍ജിനീയര്‍, കൃഷി ഓഫിസര്‍, വെറ്ററിനറി സർജന്‍, പൊതുമരാമത്ത് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്ത് മെംബര്‍മാര്‍ തുടങ്ങിയവര്‍ അംഗങ്ങളായ കർമസമിതിക്കാണ് രൂപം നല്‍കിയത്. മങ്ങാട് ഹെല്‍ത്ത് സെൻറിലെ കെ.കെ. പ്രവീണ്‍ കോഒാഡിനേറ്ററാകും. വാര്‍ഡ് മെംബര്‍ ചെയര്‍മാന്മാരായി വാര്‍ഡ് തല കമ്മിറ്റിയും നിലവില്‍ വരും. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരമാവധി പരിഹാരങ്ങള്‍ ഉണ്ടാക്കുവാന്‍ കർമസമിതി ശ്രമിക്കുമെന്നും ഇതിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ഉണ്ടാവണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ് അറിയിച്ചു. ............................. kp13
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.