വീട്ടിൽനിന്ന്​ അഞ്ചു പവനും മൊബൈൽ ഫോണും മോഷ്​ടിച്ചു​

കോഴിപ്പുറം, തിക്കോടി ഭാഗങ്ങളിൽ വ്യാപക മോഷണശ്രമവുമുണ്ടായി നന്തിബസാർ: മീത്തലെ പള്ളിക്കടുത്ത കോളായിൽ ഷാദ്മയിൽ ഷെരീഫി​െൻറ വീട്ടിൽനിന്ന് അഞ്ചു പവനും മൊബൈൽ ഫോണും കവർന്നു. വീടി​െൻറ പിറകിലെ ഗ്രിൽസും വാതിലും തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. കോഴിപ്പുറം എടക്കോട​െൻറവിട ഗീത, നായംകണ്ടത്തിൽ ഉമ്മർ, തെക്കേകുറ്റി രാഘവൻ, കാരാട്ടുമഠം ദാമോദരൻ, കുറ്റിയിൽ ദിനേശൻ, പൊന്നാരി ഹംസ എന്നിവരുടെ വീടുകളിലും മോഷണശ്രമം നടന്നു. ഈ വീടുകളിലെല്ലാംതന്നെ പിൻഭാഗത്തുകൂടിയാണ് മോഷ്ടാക്കൾ അകത്തുകയറിയത്. രാത്രി ഒരുമണിക്കുശേഷമാണ് മോഷണശ്രമം നടന്നത്. ഇതിൽ പല വീട്ടുകാരും ശ്രമം അറിയുകയും പരിസരവാസികളെ അറിയിക്കുകയും ചെയ്തിരുന്നു. പുലർച്ചെ നാലരയോടെയായിരുന്നു ഷെരീഫി​െൻറ വീട്ടിലെ മോഷണം. .............................. kp3
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.