സൗജന്യ നോട്ട് പുസ്തക വിതരണം

കൊടുവള്ളി: സാംസ്‌കാരിക സംഘടനയായ ഫാമിലി പന്നൂരി​െൻറ പന്ത്രണ്ടാം വര്‍ഷത്തിലും മുടങ്ങിയില്ല. ഈ വര്‍ഷത്തെ നോട്ട് പുസ്തക വിതരണവും അനുമോദന യോഗവും കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 2005ല്‍ പന്നൂര്‍ പ്രദേശത്തെ നിര്‍ധനരായ വിദ്യാർഥികള്‍ക്ക് നോട്ട് പുസ്തകം നല്‍കിയാണ് ഫാമിലി പന്നൂരി​െൻറ ആരംഭിച്ചത്. എസ്.എസ്.എല്‍. സി പരീക്ഷയില്‍ മികച്ച വിജയം നേടിയ ഫാത്തിമ യാസ്മിന്‍, ഫാത്തിമ നഫ, ഫാത്തിമ ഹിബ, ഫാത്തിമ ഹന്ന എന്നിവര്‍ക്കും പന്നൂര്‍ വെസ്റ്റ് എ. എം.എല്‍.പി സ്‌കൂളില്‍ നിന്നും എല്‍.എസ്.എസ് നേടിയ ടി.കെ. ഫാത്തിമ റിസ്‌നക്കും എം.എല്‍.എ ഉപഹാരം നല്‍കി. ഫാമിലി ചെയര്‍മാന്‍ യു.പി അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. നോട്ട് പുസ്തക വിതരണം വാര്‍ഡ് മെംബര്‍ കെ.കെ ജാഫര്‍ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. നൂറോളം വിദ്യാർഥികള്‍ക്കാണ് നോട്ട് പുസ്തകം വിതരണം ചെയ്തത്. കരകൗശല നിര്‍മാണ പരിശീലനത്തിന് യൂസുഫ് പുതുപ്പാടി നേതൃത്വം നല്‍കി. എം.എ. സത്താര്‍ മാസ്റ്റര്‍, പക്കര്‍ പന്നൂര്‍, യു.പി. അബ്ദുല്‍ ഖാദര്‍, എം. ബിജു, പി. അമീര്‍, കെ. ഹുസൈന്‍ മാസ്റ്റര്‍, ഒ. സുലൈമാന്‍, പി. നൂര്‍ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. കേളോത്ത് അന്‍വര്‍ സ്വാഗതവും ബേബി പന്നൂര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.