പൂര്‍വ വിദ്യാർഥി- അധ്യാപക സംഗമം

കൊടുവള്ളി: മാനിപുരം എ.യു.പി സ്കൂള്‍ വിദ്യാലയ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ പൂര്‍വ വിദ്യാർഥി -അധ്യാപക സംഗമം നടത്തി. കൊടുവള്ളി നഗരസഭ ചെയര്‍പേഴ്സൻ ഷരീഫ കണ്ണാടിപ്പൊയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലറും സ്കൂള്‍ വികസനസമിതി ചെയര്‍മാനുമായ കെ. സുബൈദ അധ്യക്ഷയായി. പ്രധാനാധ്യാപിക കെ. ഇന്ദിര സ്വാഗതം പറഞ്ഞു. സ്കൂള്‍ വികസന സമിതി കോ-ഓഡിനേറ്റര്‍ ടി.കെ. ബൈജു വികസന പദ്ധതി അവതരിപ്പിച്ചു. വികസന പദ്ധതി രേഖയുടെ പ്രകാശനവും ചെയര്‍പേഴ്സൻ നിര്‍വഹിച്ചു. സ്കൂളിനെ എങ്ങനെ മികവി‍​െൻറ കേന്ദ്രമാക്കാം എന്ന വിഷയത്തില്‍ കൊടുവള്ളി ബി.പി.ഒ വി.എം. മെഹറലി മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ വര്‍ഷം എൽ.എസ്.എസ് നേടിയ ഹരിത പി. എസ്സിനെയും, എസ്.എസ്.എൽ.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പൂര്‍വ വിദ്യാർഥികളെയും അനുമോദിച്ചു. സംഗമത്തി‍​െൻറ ഭാഗമായി പൂര്‍വ വിദ്യാർഥികളുടെയും അധ്യാപകരുടെയും ഗാനവിരുന്നും അരങ്ങേറി. എ. ദിനേശ് കുമാര്‍ കണ്‍വീനറും, ആലിക്കുട്ടി മാസ്റ്റര്‍ ചെയര്‍മാനുമായി 27 അംഗ പൂര്‍വ വിദ്യാർഥി സംഘടന രൂപവത്കരിച്ചു. സ്കൂള്‍ മാനേജര്‍ എം. സൂരജ്, എ. ദിനേശ് കുമാർ, കെ. ശ്രീധരന്‍ നായർ, പി.ടി.എ പ്രസിഡൻറ് ടി.കെ. മനോജ്, കെ.വി. കൃഷ്ണൻ, വി. ജിജീഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക കെ. ഇന്ദിര സ്വാഗതവും പി.ടി.എ വൈസ് പ്രസിഡൻറ് നന്ദിയുംപറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.