കൊടിയത്തൂർ: ഗ്രാമ പഞ്ചായത്ത് 2017^18 വർഷത്തെ ജനകീയാസൂത്രണ പദ്ധതിക്കായുള്ള പന്നിക്കോട് ജി.എൽ.പി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. കിണർ റീചാർജിങ്, സ്കൂൾ കുട്ടികൾക്ക് പ്രഭാതഭക്ഷണം, ഗ്രാമസന്ദേശ് പദ്ധതി, പെൺകുട്ടികൾക്ക് കരാേട്ടയടക്കം നാലു കോടി രൂപയുടെ കരട് പദ്ധതി എന്നിവ അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് സ്വപ്ന വിശ്വനാഥ്, വാർഡ് മെംബർ കെ.വി. അബ്ദുറഹ്മാൻ, വിജീഷ് പരവരി എന്നിവർ സംസാരിച്ചു. കെ.പി. ചന്ദ്രൻ സ്വാഗതവും പി.പി. രാജൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.