കശാപ്പ് നിരോധനം: യു.ഡി.എഫ് കരിദിനമാചരിച്ചു

താമരേശ്ശരി: ആർ.എസ്.എസ് അജണ്ട നടപ്പാക്കുന്നതി​െൻറ ഭാഗമായി രാജ്യത്ത് മാട്ടിറച്ചി നിരോധിച്ച് ജനങ്ങളുടെ ഭക്ഷണസ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന കരിദിനാചരണത്തി​െൻറ ഭാഗമായി താമരശ്ശേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. പ്രതിഷേധ സംഗമം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി. മോയിൻകുട്ടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.എസ്. മുഹമ്മദലി അധ്യക്ഷത വഹിച്ചു. എ. അരവിന്ദൻ, വി.എം. ഉമ്മർ മാസ്റ്റർ, പി.സി. ഹബീബ് തമ്പി, പി. അപ്പു നായർ, നവാസ് ഈർപ്പോണ, സി. മുഹ്സിൻ, എ.പി. മൂസ, എൻ.പി റസാഖ് മാസ്റ്റർ, അഷ്റഫ് കോരങ്ങാട്, എം. സുൽഫീക്കർ, സി. ഹുസ്സയിൻ, അനിൽ മാസ്റ്റർ, ഷംസീർ എടവലം, എ.കെ. അസീസ്, സുബൈർ വെഴുപ്പൂർ, ഇഖ്ബാൽ പൂക്കോട് എന്നിവർ സംസാരിച്ചു. കൺവീനർ പി. ഗിരീഷ് കുമാർ സ്വാഗതവും പി.പി. ഹാഫിസ് റഹിമാൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.