ബേപ്പൂർ: കൊളത്തറയിലെ കാലിക്കറ്റ് ഓർഫനേജ് എ.എൽ.പി സ്കൂളിൽനിന്നു 35 വർഷത്തെ അധ്യാപക സർവിസിൽനിന്ന് പി. ബാവ മാസ്റ്റർ വിരമിച്ചു. അധ്യാപകനായി പ്രവേശിക്കുകയും ഒരേ സ്കൂളിൽ തുടർച്ചയായി 35 വർഷം അവിടെത്തന്നെ തുടരുകയും ചെയ്തുവെന്ന അപൂർവതകൂടി ഇദ്ദേഹത്തിനുണ്ട്. വിരമിക്കുമ്പോൾ പ്രധാന അധ്യാപകനായിരുന്നു. സ്കൂളിലെ കല^കായിക-^ശാസ്ത്ര രംഗങ്ങളിൽ വ്യക്തിമുദ്ര പതിക്കാൻ ഇദ്ദേഹത്തിനു സാധിച്ചു. സ്കൂൾ മാനേജ്മെൻറും സഹ അധ്യാപകരും വിദ്യാർഥികളും ചേർന്ന് ബാവ മാസ്റ്റർക്ക് ഊഷ്മള യാത്രയപ്പ് നൽകി. അധ്യാപകനായിരിക്കുമ്പോൾ തന്നെ പ്രദേശത്തെ പൊതുവേദികളിലും സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഇനിയുള്ള കാലം മുഴുസമയ പൊതുപ്രവർത്തകനായി തുടരാനാണ് ബാവ മാസ്റ്റർ ആഗ്രഹിക്കുന്നത്. രാഷ്ട്രീയത്തിൽ ഇബ്രാഹിം സുലൈമാൻ സേട്ടുവാണ് ആദർശപുരുഷൻ. അതുകൊണ്ടുതന്നെ ഐ.എൻ.എൽ രാഷ്ട്രീയത്തിൽ സജീവം. നിലവിൽ ബേപ്പൂർ മണ്ഡലം പ്രസിഡൻറ് കൂടിയാണ് ഇദ്ദേഹം. ഭാര്യ റസിയ കണ്ണൂർ ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയാണ്. ഏക മകൾ ജുമാനയും ഭർത്താവ് മജ്റൂഹും സൗദി അറേബ്യയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.