കോഴിക്കോട്: കേന്ദ്ര സർക്കാറിെൻറ കശാപ്പു നിരോധനത്തിൽ പ്രതിഷേധിച്ച് പീപ്ൾസ് ആക്ഷൻ ഗ്രൂപ്പിെൻറ ആഭിമുഖ്യത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അരവിന്ദ് ഘോഷ് റോഡിൽനിന്നാരംഭിച്ച പ്രകടനത്തിന് എം.എ. സത്താർ, യൂനസ് പരപ്പിൽ, കെ. സലീം എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ ഡോ. കെ. മൊയ്തു, യൂനസ് പരപ്പിൽ, എം.എ. സത്താർ എന്നിവർ സംസാരിച്ചു. കുടുംബ സംഗമം അേത്താളി: ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ തലക്കുളത്തൂർ മണ്ഡലത്തിലെ വള്ളിൽകടവ് യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയായിരുന്നു. കെ.പി.സി.സി ജന. സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം യു.വി. ദിനേശ് മണി, കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത്, ഡി.സി.സി ജന. സെക്രട്ടറി നിജേഷ് അരവിന്ദ്, പി.പി. നൗഷീർ, തലക്കുളത്തൂർ മണ്ഡലം പ്രസിഡൻറ് സി.കെ. ഗോപി, കെ. ബാലൻ, സാജിദ് കോറോത്ത്, തസ്ലി കാര്യോട്ടിൽ, ജൈസൽ കമ്മോട്ടിൽ, സാദിഖ് മണങ്ങാട്ട് എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി എൻ. സോമൻ അധ്യക്ഷത വഹിച്ചു. ബൂത്ത് പ്രസിഡൻറ് കെ. പ്രദീപൻ സ്വാഗതവും സെക്രട്ടറി എൻ.കെ. പ്രശാന്ത് നന്ദിയും പറഞ്ഞു. അനുമോദന സദസ്സും ആരോഗ്യ ബോധവത്കരണ ക്ലാസും ചേളന്നൂർ: അക്ഷയശ്രീ ഇച്ചന്നൂർ^ചിറക്കുഴി ക്ലസ്റ്ററിെൻറ ആഭിമുഖ്യത്തിൽ പ്ലസ് ടു, എസ്.എസ്.എൽ.സി വിജയികളെ ആദരിച്ചു. സുജ രമേശ് അധ്യക്ഷത വഹിച്ചു. എൻ.ടി.യു സംസ്ഥാന സംഘടന സെക്രട്ടറി പി. അനൂപ് ഉദ്ഘാടനം ചെയ്തു. പകർച്ചവ്യാധി ബോധവത്കരണ ക്ലാസ് ചേളന്നൂർ എച്ച്.െഎ സജിയും കുട്ടികൾക്കുള്ള ഉപഹാരം ടി.പി. മൊയ്തീൻകോയ, പുതിയേടത്ത് ശിവദാസൻ മാസ്റ്റർ, ആർ.എം. ഹർഷവർധനൻ, എ.ടി. ആലിക്കോയ, പി. പ്രദീപ്, പി. സത്യൻ, ആലി ചാലിൽ, പി.കെ. ബാബുരാജ് എന്നിവരും സംസാരിച്ചു. പി. ശോഭീന്ദ്രൻ സ്വാഗതവും കരിങ്ങാളി വിജയൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.