മോദി സർക്കാർ ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്നു -- ^മന്ത്രി എം.എം. മണി

മാനന്തവാടി: നോട്ടു നിരോധനത്തിലൂടെയും ഇഷ്ട ഭക്ഷണം കഴിക്കാനുള്ള അവകാശം നിഷേധിച്ചും മോദി സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. എൽ.ഡി.എഫ് സർക്കാറി​െൻറ ഒന്നാം വാർഷികത്തി​െൻറ ഭാഗമായി എൽ.ഡി.എഫ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ റാലിയും തുടർന്നുള്ള പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയ ധ്രുവീകരണത്തിലൂടെ അധികാരത്തിലേറിയ മോദിയും കൂട്ടരും സാധാരണക്കാരായ മനുഷ്യരെ അത്യന്തം ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. നോട്ടുനിരോധനത്തിലൂടെ ജനങ്ങളെ അത്യന്തം ദുരിതത്തിലേക്ക് തള്ളിവിടുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. ഈ പ്രതിസന്ധി ഇതുവരെ തരണം ചെയ്തിട്ടില്ല. കോർപറേറ്റു കുത്തകകൾക്കു പാദസേവ ചെയ്യുന്ന ചെരിപ്പുനക്കി ഭരണമാണ് കേന്ദ്രത്തിൽ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസിൽ മുമ്പുണ്ടായിരുന്ന ആളാണ് ഇപ്പോൾ ബി.ജെ.പി നേതാക്കൾ. മതേതരമൂല്യങ്ങൾ തകർക്കുന്ന കോൺഗ്രസിനോടും ഇപ്പോൾ ജനങ്ങൾക്ക് എതിർപ്പാണ്. അതിനാലാണ് നെഹ്‌റുവി​െൻറ നാട്ടിൽ ബി.ജെ.പി നാലിൽ മൂന്നു ഭൂരിപക്ഷം നേടിയത്. വയനാട്, ഇടുക്കി മെഡിക്കൽ കോളജുകൾ യാഥാർഥ്യമാക്കണമെന്ന ലക്ഷ്യമാണ് സംസ്ഥാന സർക്കാറിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഒ.ആർ. കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ പി.എ. മുഹമ്മദ്, കെ.വി. മോഹനൻ, എം.പി. അനിൽ, എം. പത്മനാഭൻ, എ.പി. ശശികുമാർ, എം.പി. കുര്യാക്കോസ് മുള്ളൻമട, എം.ജെ. പോൾ, പി. വാസു, പി.വി. സഹദേവൻ തുടങ്ങിയവർ സംസാരിച്ചു. SUNWDL20 എൽ.ഡി.എഫ് സർക്കാറി​െൻറ ഒന്നാം വാർഷികത്തി​െൻറ ഭാഗമായി മാനന്തവാടിയിൽ നടത്തിയ പൊതുസമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യുന്നു പനമരം ഗ്രാമപഞ്ചായത്തിൽ ഇടതുപക്ഷം 'കളിക്കുന്നു'; യു.ഡി.എഫ് നിസ്സഹായതയിൽ പനമരം: ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫാണ് ഭരിക്കുന്നതെങ്കിലും കാര്യങ്ങൾ നിയന്ത്രിക്കുന്നത് ഇടതുപക്ഷം. വെള്ളിയാഴ്ച നടന്ന ബോർഡ് യോഗത്തിൽ ബിവറേജസ് ഔട്ട്ലെറ്റിനെതിരെ ഇടത് അംഗങ്ങൾ അനുകൂല നിലപാടെടുക്കുമ്പോൾ ഭരണ കക്ഷിയായ യു.ഡി.എഫ് അംഗങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പഞ്ചായത്തിലെ ഒട്ടുമിക്ക കാര്യങ്ങളും ഇപ്പോൾ ഈ രീതിയിലാണ് മുന്നോട്ടു നീങ്ങുന്നത്. 23 അംഗ പഞ്ചായത്തിൽ 12-^11 എന്ന നിലയിലായിരുന്നു കക്ഷിനില. യു.ഡി.എഫ് ഘടക കക്ഷിയായ സി.എം.പി ഇടതു ചേരിയിലേക്ക് മാറിയതാണ് യു.ഡി.എഫ് ഭരണം പ്രതിസന്ധിയിലാക്കിയത്. അവിശ്വാസത്തിന് മിനക്കെടാതെ ഇടതുപക്ഷം 'കളിക്കുമ്പോൾ' യു.ഡി.എഫ് നേതൃത്വത്തിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഭരണസമിതിയിലെ വൈസ് പ്രസിഡൻറ് ഇടത് ചേരിയിലാണെന്ന് പ്രഖ്യാപിച്ചിട്ടും പദ്ധതികളൊക്കെ നല്ലരീതിയിൽ നടക്കാൻ തൽക്കാലം തങ്ങൾ വൈസ് പ്രസിഡൻറിനെ വെച്ച് മുന്നോട്ടുപോകുകയാണെന്നാണ് യു.ഡി.എഫ് നേതാക്കൾ പറയുന്നത്. ഈ രീതിയിൽ പോയാൽ അടുത്ത തെരഞ്ഞെടുപ്പുവരെ പഞ്ചായത്തിലെ 'കൂട്ടുകൃഷി ഭരണം' സഹിക്കാൻ വോട്ടർമാരും നിർബന്ധിതരാവും. ബിവറേജസ് ഔട്ട്ലെറ്റ് പ്രശ്നമാണ് ഇപ്പോൾ പഞ്ചായത്തിൽ കത്തിനിൽകുന്നത്. നീരട്ടാടി റോഡിൽ ഹോപ്കോക്കടുത്ത് ഔട്ട്ലെറ്റ് തുറക്കാൻ ഭരണസമിതി അനുവദിക്കില്ലെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നു. എന്നാൽ, ബോർഡ് യോഗത്തിൽ ഭൂരിപക്ഷം അംഗങ്ങളും നീരട്ടാടി ഹോപ്കോക്കടുത്ത് ഔട്ട്ലെറ്റ് വേണമെന്നാണ് പറഞ്ഞിരിക്കുന്നത്. ബോർഡ് യോഗത്തിനുശേഷം ബിവറേജസ് അധികാരികൾ നീരട്ടാടിയിലെത്തി വീണ്ടും തുറക്കാനുള്ള ഒരുക്കം നടത്തി. ബോർഡ് യോഗത്തിൽ ഭൂരിപക്ഷം പിന്തുണച്ചതോടെ ബിവറേജസ് അധികാരികളുടെ മുന്നിൽ ഇപ്പോൾ ആദിവാസി കോളനിയിലേക്കുള്ള ദൂരപ്രശ്നം മാത്രമേയുള്ളൂ. ദൂര പ്രശ്നം ഉന്നയിച്ച് സമരസമിതിയും രംഗത്തുള്ളതിനാൽ പ്രശ്നം വീണ്ടും കോടതിയുടെ ഇടപെടലിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. കോൺഗ്രസിലെ ലിസി തോമസാണ് ഇപ്പോൾ പഞ്ചായത്ത് പ്രസിഡൻറ്. വൈസ് പ്രസിഡൻറ് സി.എം.പി നേതാവ് ടി. മോഹനൻ. നിലവിൽ മുസ്ലിം ലീഗിന് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനമുണ്ട്. മുൻ ധാരണയിൽ രണ്ടര വർഷത്തിനുശേഷം ലീഗ് അംഗം പ്രസിഡൻറാകണം. ഇടതിലേക്ക് മാറിയ സി.എം.പിയെ വെച്ചുള്ള ഭരണത്തിൽ മുൻധാരണകൾ എങ്ങനെയൊക്കെയാകുമെന്ന് കണ്ടറിയണം. മുണ്ടേരി ശാഖ റിലീഫ് ഉദ്ഘാടനം കൽപറ്റ: ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയെന്നത് മുസ്ലിം ലീഗി​െൻറ മുഖമുദ്രയാണെന്ന് ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി പറഞ്ഞു. മരുന്നിനും ഭക്ഷണത്തിനും താമസത്തിനുമായി കോടിക്കണക്കിന് രൂപയുടെ റിലീഫ് പ്രവർത്തനങ്ങളാണ് പാർട്ടി നടത്തുന്നത്. മുണ്ടേരി ശാഖ നടത്തുന്ന റിലീഫ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി. അബ്ദുർറഹ്മാൻ അധ്യക്ഷത വഹിച്ചു. റസാഖ് കൽപറ്റ, എം.കെ. ഫൈറൂസ്, കരിമ്പന മജീദ്, ടി.കെ. സൈദലവി, എം.ടി.എ. ഖാദിർ, കെ.ടി. റഈസ്, ജലീൽ തച്ചംപൊയിൽ, സനൂപ് മച്ചിങ്ങൽ, കെ. അൻവർ, സാബിത്ത്, സൽമാനുൽ ഫാരിസ്, ആസിഫ് റഷീദ്, കെ.ടി. ഹംസ എന്നിവർ സംബന്ധിച്ചു. SUNWDL22 മുണ്ടേരി ശാഖ റിലീഫ് ജില്ല ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.