ഉൽപാദകസംരംഭങ്ങൾക്ക് സർക്കാർസഹായം പരിഗണിക്കും –മന്ത്രി

കൽപറ്റ: കർഷകകൂട്ടായ്മയിൽ െപ്രാഡ്യൂസർ കമ്പനികൾ പോലുള്ള ഉൽപാദക സംരംഭങ്ങൾക്ക് സർക്കാർസഹായം പരിഗണിക്കുമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി പറഞ്ഞു. സംസ്ഥാനസർക്കാർ കാർഷികാനുബന്ധ ഉൽപാദകമേഖലയെ േപ്രാത്സാഹിപ്പിക്കുന്ന നയമാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നെതന്നും അദ്ദേഹം പറഞ്ഞു. നബാർഡി​െൻറ സഹകരണത്തോടെ കൽപറ്റ പുതിയ ബസ്സ്റ്റാൻഡിൽ ഉൽപാദക കമ്പനികൾ സംയുക്തമായി നടത്തുന്ന മലബാർ അഗ്രിഫെസ്റ്റി​െൻറ കർഷകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷികവിളകൾ ഏറെയുള്ള ഇടുക്കി, വയനാട് ജില്ലകൾക്ക് പ്രയോജനം ചെയ്യുന്ന ഒട്ടേറെ പദ്ധതികൾ സംസ്ഥാന സർക്കാറി​െൻറ പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു. വയനാട്ടിൽ നിന്ന് ആദ്യമായി വേവിൻ ഉൽപാദക കമ്പനി വിപണിയിൽ എത്തിക്കുന്ന ഫിൽട്ടർ കോഫിയായ വിൻ കോഫിയുടെ വിപണന ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. വയൽ എന്ന ബ്രാൻഡിലാണ് കോഫിബോർഡി​െൻറ സാങ്കേതികസഹായത്തോടെ അറബിക്കയും റോബസ്റ്റയും ബ്ലൻഡ് ചെയ്ത ഫിൽട്ടർ കോഫി വിപണിയിൽ എത്തിക്കുന്നത്. കർഷകർക്ക് 10 ശതമാനം വിലകൂട്ടി മുൻകൂട്ടി പണം നൽകി ശേഖരിക്കുന്ന കാപ്പി ബംഗളൂരുവിലെ കോഫിബോർഡി​െൻറ അംഗീകൃത സംസ്കരണ കേന്ദ്രത്തിൽ സംസ്കരിച്ച് പാക്ക് ചെയ്താണ് വിപണിയിൽ എത്തിക്കുന്നത്. വയനാടി​െൻറ സ്വന്തമായ കാപ്പി സർക്കാർതലത്തിൽ വിപണിയിൽ ഇറക്കുന്നതിനുള്ള ആലോചനയോഗം കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ നടന്നുകഴിഞ്ഞതായി അധ്യക്ഷത വഹിച്ച സി.കെ. ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു. വയനാട് ജില്ലപഞ്ചായത്ത് പ്രസിഡൻറ് ടി. ഉഷാകുമാരി വിൻ കോഫി ഏറ്റുവാങ്ങി. കാർഷികമേഖലയിൽ മാതൃകപരമായി പ്രവർത്തിക്കുന്ന പൈതൃക നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമൻ, വയനാടൻ സുഗന്ധവ്യഞ്ജനങ്ങൾക്കും നെല്ലിനും ആഗോളവിപണി കണ്ടെത്തിയ സുകുമാരനുണ്ണി മൂസത്, സമ്മിശ്ര കർഷകൻ അയൂബ് തോട്ടോളി, കിഴങ്ങുവർഗങ്ങളുടെ സംരക്ഷകൻ ഷാജി ഇളപ്പുപാറ എന്നിവരെ കർഷകസംഗമത്തിൽ ആദരിച്ചു. ചക്കയുടെ മൂല്യവർധിത ഉൽപന്നങ്ങളെ കേരളമാകെ ജനകീയമാക്കിയതിന് കൽപറ്റ സ്വദേശിനി പദ്മിനി ശിവദാസിന് പ്രത്യേക പുരസ്കാരവും മന്ത്രി എം.എം. മണി സമ്മാനിച്ചു. കൽപറ്റ മുനിസിപ്പൽ കൗൺസിലർ വിനോദ്കുമാർ, സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം പി.എ. മുഹമ്മദ്, വേവിൻ ഉൽപാദക കമ്പനി ചെയർമാൻ എം.കെ. ദേവസ്യ, വേഫാം ചെയർമാൻ സാബു പാലാട്ടിൽ എന്നിവർ സംസാരിച്ചു. അധ്യാപക കൂടിക്കാഴ്ച മാനന്തവാടി: കരിമ്പിൽ ഗവ. എൽ.പി സ്കൂളിൽ എൽ.പി.എസ്.എ (മലയാളം) ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 30ന് രാവിലെ 11ന് നടക്കും. മാനന്തവാടി തൃശിലേരി ജി.എച്ച്.എസ്.എസിൽ പ്ലസ് ടു വിഭാഗത്തിൽ ഇക്കണോമിക്സ്, സോഷ്യോളജി അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 29ന് രാവിലെ 11ന് നടക്കും. മാനന്തവാടി ആറാട്ടുതറ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ്, സുവോളജി, ബോട്ടണി അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 30ന് രാവിലെ11ന് നടക്കും. മാനന്തവാടി കണ്ടത്തുവയൽ ഗവ. എൽ.പി സ്കൂളിൽ അറബി അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 30ന് രാവിലെ 11ന് നടക്കും. തരുവണ ജി.യു.പി സ്കൂളിൽ എൽ.പി.എസ്.എ, യു.പി.എസ്.എ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 30ന് രാവിലെ 11.30ന് നടക്കും. മോദിസർക്കാറി​െൻറ ഫാഷിസ്റ്റ് മുഖം ^എം.ഐ. ഷാനവാസ് എം.പി കൽപറ്റ: കശാപ്പിനുവേണ്ടിയുള്ള കാലികളുടെ കൈമാറ്റം തടഞ്ഞുള്ള പുതിയ നിയമവും അതിന് തെരഞ്ഞെടുത്ത സമയവും മോദിസർക്കാറി​െൻറ ഫാഷിസ്റ്റ് മുഖം അനാവൃതമാക്കുന്നതാണെന്ന് എം.ഐ. ഷാനവാസ് എം.പി അഭിപ്രായപ്പെട്ടു. വർഗീയതയും വൈകാരികതയും ഇളക്കിവിട്ട് പൊതുപ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടുന്ന മോദിയുടെ പതിവ് തന്ത്രത്തെ ചെറുത്തുതോൽപിക്കാൻ രാജ്യം ഐക്യപ്പെടണം. മാംസത്തെ ഭക്ഷ്യവസ്തുവല്ലാതാക്കുന്നതിലൂടെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും അനുബന്ധവ്യവസായങ്ങളും വിദേശനാണ്യവുമാണ് നാടിന് അന്യമാവുന്നത്. ഫെഡറൽ സംവിധാനത്തി​െൻറ കടക്കൽകത്തിവെക്കുന്ന കേന്ദ്രീകൃത ആധിപത്യത്തി​െൻറ വക്താക്കൾ ജനാധിപത്യത്തി​െൻറ അന്തഃസത്തയെ വികൃതമാക്കുകയാണ്. നാശോന്മുഖമായ മോദി സർക്കാറി​െൻറ നിലപാടുകൾക്കെതിരെയുള്ള കോൺഗ്രസ് മുന്നേറ്റത്തിന് മുഴുവൻ ബഹുജനങ്ങളുടെയും പിന്തുണ എം.ഐ. ഷാനവാസ് അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.