ഉദ്യോഗസ്​ഥരുടെ അനാസ്​ഥ: ഇണ്ട്യേരിക്കുന്ന് ഇരുട്ടിൽ

വെള്ളമുണ്ട: ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം ഇണ്ട്യേരിക്കുന്ന് ഗ്രാമം ഇരുട്ടിൽ. സ്വകാര്യ മൊബൈൽ ടവർ വന്നതിനുശേഷമാണ് പ്രദേശം വോൾട്ടേജ് ക്ഷാമം കാരണം ദുരിതത്തിലായത്. മിക്സി, ഗ്രൈൻഡർ അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരങ്ങൾ പല ദിവസങ്ങളിലും വോൾട്ടേജ് ക്ഷാമം കാരണം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു. മൊബൈൽ ടവർ സ്ഥാപിക്കുമ്പോൾ ട്രാൻസ്‌ഫോമർകൂടി സ്ഥാപിച്ച ശേഷമാണ് വൈദ്യുതി നൽകാറുള്ളത്. എന്നാൽ, നിലവിലെ വൈദ്യുതി ലൈനിൽനിന്നു ചട്ടങ്ങൾ മറികടന്ന് മൊബൈൽ ടവറിന് നേരിട്ട് വൈദ്യുതി നൽകുകയായിരുന്നുവത്രേ. ഇതോടെ, പ്രദേശത്തെ നൂറിലധികം കുടുംബങ്ങൾ ഇരുട്ടിലുമായി. മെഴുകുതിരിവെട്ടം പോലുമില്ലാത്ത അവസ്ഥയാണ് പലപ്പോഴുമെന്ന് നാട്ടുകാർ പറയുന്നു. പലതവണ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും ആക്ഷേപമുണ്ട്. തീറ്റപ്പുൽ കൃഷി പരിശീലനം കൽപറ്റ: കോഴിക്കോട് ജില്ലയിലെ ബേപ്പൂർ, നടുവട്ടത്തുളള കേരള സർക്കാർ ക്ഷീരപരിശീലന കേന്ദ്രത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ ക്ഷീര കർഷകർക്ക് രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. കന്നുകാലി തീറ്റയായി ഉപയോഗിക്കുന്ന വിവിധയിനം പുല്ലുകൾ, പയറുവർഗ വിളകൾ, ധാന്യവിളകൾ, അസോള എന്നിവയുടെ കൃഷിരീതികൾ, തീറ്റപ്പുൽ സംസ്കരണം, ആധുനിക തീറ്റപ്പുൽ ഉൽപാദനം തുടങ്ങിയ വിഷയങ്ങളിൽ 29, 30 തീയതികളിലാണ് പരിശീലനം. 50 സ​െൻറിൽ കൂടുതൽ സ്ഥലത്ത് പുൽകൃഷി ചെയ്യാൻ താൽപര്യമുള്ള ക്ഷീര കർഷകർക്കും സംരംഭകർക്കും മുൻഗണന നൽകും. താൽപര്യമുള്ളവർ 29ന് രാവിലെ 10ന് മുമ്പായി ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡി​െൻറ പകർപ്പു സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിൽ എത്തണം. വിവരങ്ങൾക്ക്: 0495 2414579. SATWDL11 സംസ്ഥാന സർക്കാറി​െൻറ ഒന്നാം വാർഷികാഘോഷത്തി​െൻറ ഭാഗമായി നടത്തിയ വികസന ഫോട്ടോ പ്രദർശനം SATWDL12 വയനാട് ജില്ലതല സമ്പൂർണ വൈദ്യുതീകരണ പ്രഖ്യാപനം വൈദ്യുതി മന്ത്രി എം. എം. മണി ഉദ്ഘാടനം ചെയ്യുന്നു SATWDL13 സംസ്ഥാന സർക്കാറി​െൻറ ഒന്നാം വാർഷികത്തോടനുബന്ധിച്ചു ഇൻഫർമേഷൻ ആൻഡ് പബ്ലിക്‌റിലേഷൻ ഡിപ്പാർട്മ​െൻറ് നടത്തിയ വൃക്ഷത്തൈ വിതരണം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉഷാകുമാരിക്ക് നൽകി വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യുന്നു വിജയികളെ ആദരിച്ചു ആറാംമൈൽ: പൊഴുതന ഗ്രാമപഞ്ചായത്തിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ജമാഅത്തെ ഇസ്ലാമി ആറാംമൈൽ യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ ആദരിച്ചു. ഹൽഖ നാസിം കെ.പി. മുനവ്വറി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.സി. പ്രസാദ് ഉപഹാരങ്ങൾ കൈമാറി. ചടങ്ങിൽ ഉമ്മർ ഹാജി സ്വാഗതവും സെക്രട്ടറി ജസീർ നന്ദിയും പറഞ്ഞു. കാപ്ഷൻSATWDL14 പൊഴുതന പഞ്ചായത്തിൽനിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള ഉപഹാരം പഞ്ചായത്ത് പ്രസിഡൻറ് എൻ.സി. പ്രസാദ് നൽകുന്നു കാപ്ഷൻ SATWDL15 BENNY CHERIYAN ആർ.എസ്.പി ലെനിനിസ്റ്റ് സംസ്ഥാന ജോ. സെക്രട്ടറിയായി തെരഞ്ഞെടുത്ത ബെന്നി ചെറിയാൻ ഉൽപാദക കമ്പനികളുടെ ഭാവി: അഗ്രിഫെസ്റ്റിൽ ചർച്ച ഇന്ന് കൽപറ്റ: നബാർഡിനു കീഴിൽ രൂപവത്കരിച്ച ഉൽപാദക കമ്പനികളുടെ സംയുക്താഭിമുഖ്യത്തിൽ കൽപറ്റയിൽ നടക്കുന്ന മലബാർ അഗ്രിഫെസ്റ്റ് ഞായറാഴ്ച രാത്രി ഒമ്പതിന് സമാപിക്കും. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശകുന്തള ഷൺമുഖൻ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സൻ ഉമൈബ മൊയ്തീൻകുട്ടി അധ്യക്ഷത വഹിക്കും. രാവിലെ 10.30ന് സെമിനാറി​െൻറ ഭാഗമായി കാർഷിക മേഖലയിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പങ്ക് എന്ന വിഷയത്തിൽ വികാസ്പീഡിയ സ്റ്റേറ്റ് കോഓർഡിനേറ്റർ സി.വി. ഷിബു ക്ലാസെടുക്കും. ചക്ക മഹോത്സവത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനത്തോടൊപ്പം അഗ്രിഫെസ്റ്റിന് തീം വർക്ക് ചെയ്ത കലാകാരൻ വിനോദ് മാനന്തവാടി, ലോഗോ ഡിസൈൻ ചെയ്ത എ. ജിൽസ് എന്നിവരെ സമാപന സമ്മേളനത്തിൽ ആദരിക്കും. വയനാടൻ വെളിയൻ അരിയുടെ പ്രചാരണാർഥം ഉച്ചക്ക് വെളിയൻ അരി കഞ്ഞി തയാറാക്കും. അഗ്രിഫെസ്റ്റിനോടനുബന്ധിച്ച് മലബാർ ജാക്ക് ഫ്രൂട്ട് ഡെവലപ്മ​െൻറ് സൊസൈറ്റിയുമായി സഹകരിച്ചു നടത്തിയ ചക്ക മഹോത്സവവും മലബാർ ഹണി ഫാർമേഴ്സ് ഡെവലപ്മ​െൻറ് സൊസൈറ്റിയുമായി സഹകരിച്ചു നടത്തിയ തേൻ മേളയും ഞായറാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.